തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ഇളയദളപതി വിജയ്‌യുടെ നാല്‍പ്പത്തി എട്ടാം ജന്മദിനം ആഘോഷമാക്കാന്‍ പൊതുവായ ‘ഡിപി’ പുറത്തിറക്കി നാല്‍പ്പത്തി എട്ട് താരങ്ങള്‍. ദക്ഷിണേന്ത്യയില്‍ നിന്നുള്ള നാല്‍പ്പത്തി എട്ട് താരങ്ങളാണ് ഡിപി ലോഞ്ച് ചെയ്തത്. വിജയ്‌യുടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ പ്രൊഫൈല്‍ ചിത്രം ആക്കാനുള്ള ചിത്രമാണിത്.

സംവിധായകന്‍ ലോകേഷ് കനകരാജ്, പൂജ ഹെഡ്‌ജെ , മഞ്ജു വാര്യര്‍, കാജല്‍ അഗര്‍വാള്‍, വെങ്കട്ട് പ്രഭു തുടങ്ങിയ നാല്‍പ്പത്തി എട്ട് തെന്നിന്ത്യന്‍ താരങ്ങളാണ് തങ്ങളുടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ചിത്രം പുറത്തുവിട്ടത്. ആരാധകരുടെ സമൂഹ മാധ്യമങ്ങളില്‍ ഉടനീളം ഈ ചിത്രമാകും വിജയ്‌യുടെ പിറന്നാള്‍ ദിനത്തില്‍ പ്രൊഫൈല്‍ ചിത്രമാകുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജൂണ്‍ ഇരുപത്തി രണ്ടിനാണ് വിജയ്‌യുടെ നാല്‍പ്പത്തി എട്ടാം ജന്മദിനം. അതേസമയം വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം ‘ദളപതി 66 ‘ന്റെ ഫസ്റ്റ് ലുക്കിനും കൂടുതല്‍ ഔദ്യോഗിക അറിയിപ്പുകള്‍ക്കുമായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക