തിരുവനന്തപുരം: സര്‍ക്കാര്‍ മോചന ഉത്തരവ് വന്നിട്ടും കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തക്കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചനും കുപ്പണ്ണ മദ്യ ദുരന്തക്കേസിലെ പ്രതി തമ്ബിക്കും പിഴ ഒടുക്കാന്‍ പണമില്ലാത്തതിനാല്‍ പുറത്തിറങ്ങാനായില്ല. ഇരുവരും നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലെ അന്തേവാസികളാണ്. 30.45 ലക്ഷം രൂപയാണ് മണിച്ചന്‍ പിഴയൊടുക്കേണ്ടത്.

സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ നിന്ന് പുറത്തിറങ്ങിയത് 29 പേര്‍ . ചീമേനി തുറന്ന ജയിലില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ മോചിതരായത്-18 പേര്‍. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന് നാലു പേരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആലപ്പുഴ ജിനദേവന്‍ കൊലക്കേസില്‍ ശിക്ഷ അനുഭവിച്ചിരുന്ന ശിവജിയും ഇതില്‍പ്പെടും. ഇയാള്‍ നാലു വട്ടം ജയില്‍ ചാടിയിരുന്നു. നെട്ടുകാല്‍ത്തേരിയില്‍ നിന്ന് മൂന്ന് പേരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രണ്ടു പേരും പുറത്തിറങ്ങി. ഇവിടെ മോചന പട്ടികയിലുള്ള ഒരാള്‍ പരോളില്‍ പോയിട്ട് മടങ്ങിവന്നില്ല . വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രണ്ടു പേര്‍ മോചനം നേടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക