കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ സ്വന്തം കുടുംബത്തിലേക്ക് അധികാരക്കസേരകള്‍ ഒപ്പിച്ചെടുക്കുന്നതിലും മിടുക്കന്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകത്തിലെ കലബുറഗിയില്‍ നിന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മരുമകനാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത്. കലബുറഗി സീറ്റില്‍ സാധാരണയായി മല്ലികാർജുൻ ഖാര്‍ഗെയാണ് വിജയിക്കാറ്.

ഇക്കുറി പാര്‍ട്ടി ദേശീയാധ്യക്ഷനായതിനാല്‍ അദ്ദേഹം കലബുറഗിയില്‍ മരുകമന്‍ രാധാകൃഷ്ണ ദൊ‍ഡ്ഡമണിയെ സ്ഥാനാര്‍ത്ഥിയാക്കി. എംപിയായ ഉമേഷ് ജാദവ് ആണ് ബിജെപി സ്ഥാനാര്‍ത്ഥി.നേരത്തെ കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ മലികാര്‍ജ്ജുന്‍ ഖാര്‍ഗെ മകന്‍ പ്രിയാങ്ക് ഖാര്‍ഗെയ്‌ക്കും മന്ത്രിസ്ഥാനം ഉറപ്പാക്കിയിരുന്നു. കര്‍ണ്ണാടകയിലെ ഐടി മന്ത്രിയാണ് പ്രിയാങ്ക് ഖാര്‍ഗെ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കര്‍ണ്ണാടക കോണ്‍ഗ്രസില്‍ ഇക്കുറി മക്കള്‍ രാഷ്‌ട്രീയത്തില്‍ ആറാടുകയാണ്. അഞ്ച് കര്‍ണ്ണാടക മന്ത്രിമാരുടെ മക്കള്‍ സ്ഥാനാര്‍ത്ഥികളാണ്. കര്‍ണ്ണാടക ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിയുടെ മകളായ സൗമ്യ റെഡ്ഡി (ബെംഗളൂരു സൗത്ത്), പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ഖിഹോളിയുടെ മകളായ പ്രിയങ്ക ജാര്‍ഖിഹോളി (ചിക്കൊടി), വനിതാശിശുക്ഷേമമന്ത്രി ലക്ഷ്മി ഹെബ്ബാല്‍ക്കറുടെ മകനായ മൃണാല്‍ ആര്‍ ഹെബ്ബാല്‍ക്കര്‍ (ബെല്‍ഗാവി), വനംമന്ത്രി ഈശ്വര്‍ ഖാന്ദ്രെയുടെ മകനായ സാഗര്‍ ഖാന്ദ്രെ (ബിദാര്‍) എന്നിവരാണ് സ്ഥാനാര്‍ത്ഥികളാകുന്ന മന്ത്രിമാരുടെ മക്കള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക