കൊച്ചി: സര്‍വകലാശാല യൂണിയൻ തെരഞ്ഞെടുപ്പുകളില്‍ ചെയര്‍മാൻ എന്ന പദം മാറ്റി ചെയര്‍പേഴ്സണ്‍ എന്ന്പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യവുമായി കെ.എസ്.യു. കാലയങ്ങളില്‍ പുത്തൻ മാറ്റം കൊണ്ടുവരണമെന്ന് കെ.എസ്.യു.ഈ ആവശ്യം ഉന്നയിച്ച്‌ കെഎസ്‍യു സംസ്ഥാന വൈസ്പ്രസിഡന്‍റ് ആൻ സെബാസ്റ്റ്യൻ സര്‍വകലാശാളകള്‍ക്ക് കത്തയച്ചു.ചെറിയ ചെറിയ തിരുത്തലുകള്‍ അനിവാര്യമാണെന്ന് ആൻ സെബാസ്റ്റ്യൻ പറഞ്ഞു.

‘കേരള, കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകള്‍ക്ക് കീഴിലെ കലാലയ യൂണിയൻ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിലും, നാമനിര്‍ദ്ദേശപത്രികയിലും ‘ചെയര്‍മാൻ’ എന്ന പദം ഉപയോഗിച്ചു കാണുന്നു. കാലാനുസൃതമായ മാറ്റം ഉള്‍കൊണ്ട് എം. ജി. സര്‍വകലാശാല തുടങ്ങി മറ്റും സര്‍വകലാശാലകള്‍ 2021-22 അധ്യയന വര്‍ഷം മുതല്‍ ‘ചെയര്‍പേഴ്സണ്‍’ എന്ന പദം ഉപയോഗിച്ച്‌ വരുന്ന സാഹചര്യത്തില്‍, ഇതേ മാറ്റം എല്ലാ സര്‍വകലാശാലകളും ഉള്‍കൊള്ളേണ്ടിയിരിക്കുന്നു’- ആൻ സെബാസ്റ്റ്യൻ ഫേസ്ബുക്കില്‍ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചെറിയ ചെറിയ തിരുത്തലുകൾ അനിവാര്യം… കേരള, കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകൾക്ക് കീഴിലെ കലാലയ യൂണിയൻ തിരഞ്ഞെടുപ്പ് …

Posted by Ann Sebastian on Thursday, 12 October 2023

സംസ്ഥാനവ്യാപകമായി ലിംഗ സമത്വത്തിനും ലിംഗ നീതിക്കുമായി സാമൂഹികവും നിയമപരവുമായി നടക്കുന്ന ഇതരത്തിലുള്ള ചെറിയ ശ്രമങ്ങള്‍ തന്നെ വലിയ മാറ്റത്തിന് വഴി തെളിയിക്കുന്നുണ്ട്, ആ സാഹചര്യത്തില്‍ ‘ചെയര്‍മാൻ’ എന്ന പദം ‘ചെയര്‍പേഴ്സണ്‍’ എന്ന് പുനര്‍നാമകരണം ചെയ്യുന്നതിന് വേണ്ട നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്ന് സര്‍വകലാശാല അധികൃതര്‍ക്ക് അയച്ച കത്തില്‍ കെഎസ്‍യു ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക