തിരുവനന്തപുരം: കൊടി സുനി അടക്കമുള്ള തടവുകാര്‍ ജയിലില്‍ നിന്ന് ക്വട്ടേഷന്‍ പ്രവര്‍ത്തനം നടത്തിയെന്ന ആരോപണം നിഷേധിച്ച്‌ ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കൊവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി പരോളിലുള്ള തടവുകാരാണെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.

തടവുകാരുടെ ജയിലിലെ ഫോണ്‍ ഉപയോഗം പൂര്‍ണമായും തടയാനായെന്നാണ് ഋഷിരാജ് സിംഗിന്‍റെ പക്ഷം. ജയിലില്‍ ഇപ്പോള്‍ യാതൊരു ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല എന്ന് ഉറപ്പിച്ച്‌ പറയാനാകുമെന്നും റിഷിരാജ് സിംഗ് നമസ്തേ കേരളത്തില്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ മാസം 31-ന് സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കുകയാണ് ഋഷിരാജ് സിംഗ്.

വിശ്രമജീവിതം കേരളത്തില്‍ തന്നെയാകുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. 40 വര്‍ഷം മുമ്ബ് ജന്മദേശം വിട്ടു പോന്നതാണ്. മൂന്ന് പതിറ്റാണ്ട് ജീവിച്ച കേരളം വിട്ടുപോകാന്‍ കഴിയില്ല.

വ്യാജ സിഡി നിര്‍മാണവും വൈദ്യുതി മോഷണവും തടയാനായതില്‍ സംതൃപ്തിയുണ്ട്. എക്സൈസ് കമ്മീഷണറായിരിക്കുമ്ബോള്‍ 3000 കോടി രൂപയുടെ മയക്കുമരുന്നുകള്‍ പിടിക്കാനായതിലും സന്തോഷം. മൂന്നാറില്‍ തനിക്കുണ്ടായിരുന്നത് റവന്യൂ ഉദ്യോഗസ്ഥരുടെ സംരക്ഷണ ദൗത്യം മാത്രമായിരുന്നുവെന്നും സിംഗ് പറഞ്ഞു. സിനിമയും പാട്ടും ക്രിക്കറ്റും പുതിയ ചില സംരഭങ്ങളുമൊക്കെയായി ഇനിയും സിംഗ് സജീവമായിരിക്കും കേരളത്തില്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക