FlashKeralaNews

ഫാൻസി മൊബൈൽ നമ്പർ വേണോ? സൗജന്യമായി നൽകാൻ വോഡഫോൺ ഐഡിയ; വിശദാംശങ്ങൾ ഇങ്ങനെ.

ഇന്ന് നാം എവിടെ ചെന്നാലും മേല്‍വിലാസത്തിന്റെ ഒപ്പമോ അ‌തിനെക്കാള്‍ പ്രാധാന്യത്തിലോ നല്‍കുന്ന നമ്മുടെ പ്രധാന വിവരമാണ് മൊ​ബൈല്‍ ഫോണ്‍ നമ്ബര്‍. എല്ലാ സേവനങ്ങളും മൊ​ബൈല്‍ഫോണ്‍ നമ്ബര്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ഇപ്പോള്‍ ലഭ്യമാകുന്നത് എന്നത് തന്നെ മൊ​ബൈല്‍ നമ്ബരിന്റെ ​ദൈനം ദിന ജീവിതത്തിലെ പ്രാധാന്യം വ്യക്തമാക്കുന്നു.

ad 1

വാഗ്ദാനപ്പെരുമഴ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ബിഎസ്‌എന്‍എല്‍, റിലയന്‍സ് ജിയോ, എയര്‍ടെല്‍ വിഐ, തുടങ്ങി നിരവധി ടെലിക്കോം കമ്ബനികള്‍ നമ്മുടെ രാജ്യത്തുണ്ട്. എല്ലാ കമ്ബനികളും ആളുകളെ തങ്ങളുടെ പ്ലാനിലേക്ക് പരമാവധി ആകര്‍ഷിക്കാനുള്ള ശ്രമങ്ങളുമായി എപ്പോഴും സജീവമായി രംഗത്തുണ്ട്. സിം കാര്‍ഡ് എടു​ക്കുമ്ബോള്‍ മുതല്‍ തുടങ്ങുന്നു ടെലിക്കോം കമ്ബനികളുടെ ഈ വാഗ്ദാനപ്പെരുമഴ.

ad 3

ഫാന്‍സി നമ്ബര്‍ എല്ലാവര്‍ക്കും

ad 5

ചുരുക്കം ചിലര്‍ക്ക് മാത്രമാണ് ഫാന്‍സി നമ്ബര്‍ ലഭ്യമാകുക. ചില അ‌വസരങ്ങളില്‍ ചെറിയ ഫാന്‍സി നമ്ബരുകള്‍ക്ക് പോലും വന്‍ തുകകള്‍ നല്‍കേണ്ടിയും വരാറുണ്ട്. എന്നാല്‍ ഇനി നിങ്ങള്‍ക്ക് അ‌ത്തരമൊരു ഫാന്‍സി നമ്ബര്‍ ആവശ്യമുണ്ടെങ്കില്‍ ഒട്ടും ആശങ്കവേണ്ട, സുഖമായി നിങ്ങള്‍ ആഗ്രഹിക്കുന്ന നമ്ബര്‍ നിങ്ങള്‍ക്ക് ലഭ്യമാകും. കാരണം ഫാന്‍സി നമ്ബര്‍ എല്ലാവര്‍ക്കും ലഭ്യമാക്കന്‍ തയാറെടുത്തിരിക്കുകയാണ് വിഐ(VI) അ‌തും സൗജന്യമായി.

യൂസേഴ്സിന്റെ താല്‍പര്യങ്ങള്‍ക്കാണ് വിഐ ഇവിടെ മുന്‍ഗണന നല്‍കിയിരിക്കുന്നത്. ജനനത്തീയതി, പ്രധാനപ്പെട്ട മറ്റ് തീയതികള്‍ തുടങ്ങി നിങ്ങള്‍ ആഗ്രഹിക്കുന്ന നമ്ബരുകള്‍ തങ്ങളുടെ വിഐപി പട്ടികയില്‍ നിന്ന് ഉള്‍പ്പെടെ നല്‍കാം എന്നാണ് വിഐയുടെ വാഗ്ദാനം. ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്ബനികളില്‍ മൂന്നാം സ്ഥാനത്തുള്ള സ്ഥാപനമാണ് വൊഡാഫോണ്‍ ഐഡിയ എന്ന വിഐ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button