സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ പലപ്പോഴും നമ്മളെ കുഴപ്പിക്കാറുണ്ട്. ഒരു ചിത്രത്തില്‍ തന്നെ പല കാര്യങ്ങള്‍ ഒളിഞ്ഞിരിക്കും. ഒപ്റ്റിക്കല്‍ ഇല്യൂഷനെ വിഷ്വല്‍ ഇല്യൂഷന്‍ എന്നും പറയും. നമ്മുടെ വ്യക്തിത്വത്തെ കുറിച്ച്‌ വരെ വെളിപ്പെടുത്തുന്നതാണ് ഇത്തരം ചിത്രങ്ങള്‍. ചിലതില്‍ ചിത്രങ്ങള്‍ മാത്രമല്ല, ഒളിഞ്ഞിരിക്കുന്ന ചില അര്‍ത്ഥങ്ങളുമുണ്ടാകാറുണ്ട്. നമ്മുടെ കണ്ണിനെയും തലച്ചോറിനെയും കുഴപ്പിക്കുന്ന ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ എപ്പോഴും വൈറലാകുകയും ചര്‍ച്ചയാകാറുമുണ്ട്. അത്തരത്തില്‍ ഒരു ചിത്രമാണ് ഇവിടെ കൊടുക്കുന്നത്.

മനുഷ്യ മുഖങ്ങളും നിരവധി മൃഗങ്ങളും പക്ഷികളും ഈ ചിത്രത്തില്‍ മറഞ്ഞിരിപ്പുണ്ട്. ഏതൊക്കെ ജീവികളാണ് ഈ ചിത്രത്തില്‍ മറഞ്ഞിരിക്കുന്നതെന്ന് 30 സെക്കന്‍ഡില്‍ കണ്ടെത്താന്‍ കഴിയുമോ? കേവലം ഒരു ശതമാനം പേര്‍ മാത്രമാണ് ഈ വെല്ലുവിളി നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിത്രം ശ്രദ്ധിച്ച്‌ നോക്കൂ.എത്ര ജീവികളെ നിങ്ങള്‍ കണ്ടെത്തി? മുഴുവന്‍ ജീവികളെയും കണ്ടെത്തിയോ? കണ്ടെത്തിയവര്‍ക്ക് അഭിനന്ദനങ്ങള്‍. നിങ്ങള്‍ കണ്ടെത്തിയ മൃഗങ്ങളുടെയും പക്ഷികളുടെയും എണ്ണം ശരിയാണോയെന്ന് നോക്കണ്ടെ.

ഒരു പുരുഷന്റെയും സ്ത്രീയുടെയും മുഖത്തിന് പുറമെ ചിത്രത്തില്‍ 11 ജീവികല്‍ കൂടിയുണ്ട്. ആന, കടുവ, ഹംസം, പാമ്ബ്, ഇരട്ട പ്രാവുകള്‍, കൊക്ക്, വലിയ മത്സ്യം, ചെറുമത്സ്യം, ചെന്നായ, പശു, മുയല്‍ എന്നിവയാണ് ചിത്രത്തിലുള്ളത്. ഇത്രയും ജീവികളെ കണ്ടെത്താന്‍ കഴിയാത്തവര്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കുക. ചിത്രത്തില്‍ ജീവികളെ വട്ടമിട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക