നവ കേരള സ്വതസുമായി കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തിയ മന്ത്രിസഭയുടെ മുന്നിൽ ലക്ഷക്കണക്കിന് പരാതികളാണ് എത്തിയത്. ഈ പരാതികളിൽ കാര്യമാത്ര പ്രസക്തമായ പരിഹാരങ്ങൾ ഉണ്ടായില്ല എന്ന ആക്ഷേപം പ്രതിപക്ഷം ഉയർത്തിയിരുന്നു. എന്നാൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തി എന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു കത്തിപ്പോൾ വൈറൽ ആവുകയാണ്.

മദ്യ ലഭ്യതയ്ക്ക് നേരിടുന്ന ബുദ്ധിമുട്ടുകൾ ഉടനടി പരിഹരിക്കും

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിവറേജസ് കോർപ്പറേഷൻ റീജണൽ ഓഫീസിൽ നിന്ന് അയച്ചത് എന്ന പേരിൽ പ്രചരിക്കുന്ന കത്താണ് വൈറലാകുന്നത്. തൃശ്ശൂരിലെ റീജണൽ ഓഫീസിൽ നിന്ന് അയക്കപ്പെട്ടു എന്നാണ് കത്തിൽ നിന്ന് വ്യക്തമാകുന്നത്. ഏലപള്ളി പഞ്ചായത്തിലെ ജനങ്ങൾ മദ്യലഭ്യതയ്ക്ക് നേരിടേണ്ടിവരുന്ന കഷ്ടപ്പാടുകൾ വിവരിച്ചുകൊണ്ട് ഷിബു എന്ന വ്യക്തി നവ കേരള സദസിൽ സമർപ്പിച്ച പരാതിക്കുള്ള മറുപടിയാണ് ഇതൊന്നും കത്തിൽ നിന്ന് വ്യക്തം.

കെഎസ്ബിസി ഹെഡ് ഓഫീസിൽ നിന്ന് നിർദ്ദേശം ലഭിച്ചാൽ ഉടൻ ഏലപള്ളി പഞ്ചായത്തിലെ മദ്യക്ഷാമം ഒഴിവാക്കാൻ പാറപ്പിരിവ് ഔട്ട്ലെറ്റിന്റെ സ്ഥലസൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്നും, കൗണ്ടറുകളുടെ എണ്ണം ഉയർത്തും എന്നും, പ്രീമിയം സെൽഫ് ഹെല്പ് കൗണ്ടർ ആരംഭിക്കുമെന്നും കത്തിൽ ഉറപ്പുനൽകുന്നു. അതുവഴി മദ്യ ലഭ്യതക്ക് നേരിടുന്ന കഷ്ടതകൾക്ക് പരിഹാരം ആകും എന്നാണ് വാഗ്ദാനം. റീജണൽ ഓഫീസറുടെ ഒപ്പും സീലുമാണ് കത്തിലുള്ളത്. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും കത്തിന്റെ ആധികാരികത സംബന്ധിച്ച് വ്യക്തതയില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക