ബോളിവുഡ് സിനിമകളില്‍ കാണുന്ന പറക്കുന്ന ബൈക്ക് നിരത്തിലൂടെ ചീറിപ്പായുന്നത് ആലോചിച്ച്‌ നോക്കിയിട്ടുണ്ടോ. അങ്ങനെയൊരു കാഴ്ച വിദൂരമല്ല. നൂറ് കിലോമീറ്റര്‍ വേ​ഗതിയില്‍ ഡ്രോണുകളോട് സമാനമായ വമ്ബന്‍ ബൈക്കുകള്‍ ഇനി ആകാശത്തുകൂടെ ചീറിപ്പായും. ഡ്രോണും ബൈക്കും സംയോജിപ്പിച്ച വിധത്തിലാണ് ഇതിന്റെ രൂപകല്‍പ്പന.ഫ്ലൈയിംഗ് ബൈക്കായ എക്സ് റ്റുറിസ്മോ ഉടന്‍ യുഎഇയില്‍ നിര്‍മാണം ആരംഭിക്കുമെന്നാണ് കമ്ബനി അധികൃതര്‍ വ്യക്തമാക്കുന്നത്.

പ്രതിമാസം അഞ്ച് യൂണിറ്റുകള്‍ വരെ ഉത്പാദിപ്പിക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം മുതല്‍ അബുദാബിയില്‍ റ്റുറിസ്മോ ഹോവര്‍ ബൈക്കുകള്‍ ഉത്പാദനം നടത്താനാണ് കമ്ബനി ലക്ഷ്യമിടുന്നതെന്ന് എയര്‍വിന്‍സിന്റെ ​ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് മാനേജര്‍ യുമ ടേക്കനാക പറഞ്ഞു. അബുദാബിയില്‍ മറ്റൊരു കമ്ബനിയുമായി യോജിച്ച്‌ ഹോവര്‍ ബൈക്കുകളുടെ വന്‍തോതിലുള്ള ഉത്പാദനം ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. റ്റുറിസ്മോ ഹോവര്‍ ബൈക്കുകളുടെ നിര്‍മാതാക്കളാണ് എയര്‍വിന്‍സ്. ഡെല്‍അവേര്‍ ആസ്ഥാനമായാണ് എയര്‍വിന്‍സ് പ്രവര്‍ത്തിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക പ്രദര്‍ശനമായ ഗിടെക്‌സ് ഗ്ലോബല്‍ 2022-ല്‍ ഹോവര്‍ ബൈക്കിന്റെ പ്രോട്ടോടൈപ്പ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ 10 മുതല്‍ 14 വരെ തുടരുന്ന എക്സ്പോയില്‍ ലോകമെമ്ബാടുമുള്ള അയ്യായ്യിരത്തിലധികം കമ്ബനികള്‍ എക്‌സിബിഷനില്‍ പങ്കെടുക്കും. സെപ്തംബറില്‍ നടന്ന ഡെട്രോയിറ്റ് ഓട്ടോ ഷോയില്‍ കമ്ബനി റ്റുറിസ്മോ പ്രദര്‍ശിപ്പിക്കുകയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ തത്സമയ ഡെമോ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക പ്രദര്‍ശനമായ ഗിടെക്‌സ് ഗ്ലോബല്‍ 2022-ല്‍ ഹോവര്‍ ബൈക്കിന്റെ പ്രോട്ടോടൈപ്പ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ 10 മുതല്‍ 14 വരെ തുടരുന്ന എക്സ്പോയില്‍ ലോകമെമ്ബാടുമുള്ള അയ്യായ്യിരത്തിലധികം കമ്ബനികള്‍ എക്‌സിബിഷനില്‍ പങ്കെടുക്കും. സെപ്തംബറില്‍ നടന്ന ഡെട്രോയിറ്റ് ഓട്ടോ ഷോയില്‍ കമ്ബനി റ്റുറിസ്മോ പ്രദര്‍ശിപ്പിക്കുകയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ തത്സമയ ഡെമോ അവതരിപ്പിക്കുകയും ചെയ്തിരുന്നു.2.85 മില്യണ്‍ ദിര്‍ഹം വിലയുള്ള സിംഗിള്‍ സീറ്റര്‍ ഫ്ലൈയിംഗ് ബൈക്കിന് 300 കിലോഗ്രാം ഭാരമാണുള്ളത്. പരമാവധി 100 കിലോഗ്രാം ഭാരമാണ് ബൈക്കിന്റെ ശേഷി. മണിക്കൂറില്‍ പരമാവധി 100 കിലോമീറ്റര്‍ വേഗതയില്‍ ഈ ബൈക്കിന് സഞ്ചരിക്കാന്‍ സാധിക്കും. ആറ് കിലോമീറ്ററിലധികം ദൂരത്തില്‍ പറക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷമാണ് റ്റുറിസ്മോ ബൈക്കുകളുടെ വില്‍പ്പന ആരംഭിച്ചത്. ഇതുവരെ ജപ്പാനില്‍ ഏകദേശം 10 യൂണിറ്റുകള്‍ വിറ്റു. ഹോവര്‍ ബൈക്കുകളെ വിമാനമായി കണക്കാക്കിയിട്ടില്ലാത്തതിനാല്‍ ഇതുവരെ പ്രത്യേകം ലൈന്‍സന്‍സ് ഏര്‍പ്പെടുത്തിയിട്ടില്ല. റ്റുറിസ്മോ ബൈക്കുകള്‍ക്ക് റേസ്‌ട്രാക്കുകളില്‍ മാത്രം പറക്കാനാണ് നിലവില്‍ അനുമതിയുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക