നിങ്ങളുടെ ധാരണകളെ വെല്ലുവിളിക്കുകയും നിങ്ങളുടെ നിരീക്ഷണ വൈദഗ്ദ്ധ്യം പരീക്ഷിക്കുകയും ചെയ്യുന്ന ചിത്രങ്ങളോ ദൃശ്യങ്ങളോ ആണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍സ്. ഒപ്റ്റിക്കല്‍ ഇല്യൂഷനുകള്‍ ഏകാഗ്രതയും നിരീക്ഷണ കഴിവുകളും മെച്ചപ്പെടുത്തുന്നുവെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. നിങ്ങളുടെ നിരീക്ഷണ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഈ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ പരിഹരിക്കാന്‍ സാധിക്കുമോയെന്ന് ശ്രമിച്ചുനോക്കൂ. താഴെ നല്‍കിയിരിക്കുന്ന ചിത്രത്തില്‍, ഒരു കൂട്ടം പൂച്ചകളെ കാണാം. പൂച്ചകള്‍ക്കിടയില്‍ ഒരു കരടി ഒളിച്ചിരിപ്പുണ്ട്. ഈ പൂച്ചകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന കരടിയെ കണ്ടെത്തുക എന്നതാണ് നിങ്ങള്‍ക്കുള്ള വെല്ലുവിളി.

10 സെക്കന്‍ഡാണ് ഈ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ടെസ്റ്റ് പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ നിങ്ങള്‍ തയ്യാറാണോ? എങ്കില്‍ നിശ്ചിത സമയത്തിനുള്ളില്‍ കരടിയെ കണ്ടെത്തൂ. ഈ ചിത്രത്തില്‍ കരടി പൂച്ചകളുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നതിനാല്‍, ഒറ്റനോട്ടത്തില്‍ കരടിയെ കണ്ടെത്തുന്നത് അസാധ്യമാണ്. ഒരുപോലെയുള്ള കണ്ണടകളും ടൈയും ധരിച്ചിരിക്കുന്നതിനാല്‍ പൂച്ചകളെയും കരടിയെയും തിരിച്ചറിയുക കുറച്ച്‌ പ്രയാസമാണ്. എന്നാല്‍, മികച്ച നിരീക്ഷണപാടവമുള്ളവര്‍ക്ക് കരടിയെ എളുപ്പത്തില്‍ കണ്ടെത്താം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കരടിയെ കണ്ടെത്താന്‍ സാധിക്കാത്തവര്‍ താഴെയുള്ള ചിത്രം പരിശോധിക്കൂ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക