തിരുവനന്തപുരം: ഒളിവിലിരുന്ന് പരാതിക്കാരിയുടെ സുഹൃത്തിന് വാട്ട്‌സ് ആപ്പ് സന്ദേശം അയച്ച്‌ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. കേസ് താന്‍ അതിജീവിക്കുമെന്നും. നിങ്ങള്‍ അനുഭവിക്കുമെന്നാണ് വാട്‌സാപ്പ് സന്ദേശം. പരാതിക്കാരിയുടെ സുഹൃത്തായ കേസിലെ പ്രധാന സാക്ഷിക്കാണ് എംഎ‍ല്‍എ ഭീഷണി സന്ദേശമയച്ചത്. പരാതിക്കാരിയുടെ സുഹൃത്തിനാണ് സന്ദേശം അയച്ചിരിക്കുന്നത്.

”ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നീയും നിന്റെ കുടുംബവും ഞാന്‍ വിശ്വസിക്കുന്ന കര്‍ത്താവായ യേശുക്രിസ്തു പകരം തക്കതായ മറുപടി തരും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്ബോള്‍ സ്വയം ചിന്തിക്കുക. ഞാന്‍ അതിജീവിക്കും. കര്‍ത്താവെന്റെ കൂടെയുണ്ടാകും” എന്നാണ് ഭീഷണി. ഇന്നലെ പുലര്‍ച്ചെ 2.10നാണ് സന്ദേശം ലഭിച്ചത്. നാളെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് സമ്മര്‍ദ്ദം. പരാതിക്കാരിയെ കാണാനില്ലെന്ന് വഞ്ചിയൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയതും ഇതേ സാക്ഷിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചൊവ്വാഴ്ച മുതല്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ ഒളിവിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. നിലവില്‍ രണ്ടു ഫോണുകളും സ്വിച്ച്‌ ഓഫാണ്. ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടതല്ലാതെ മറ്റു വിവരങ്ങളില്ല. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റിനുള്ള മുന്നൊരുക്കം ആരംഭിച്ചത്. ജനപ്രതിനിധിയായതിനാല്‍ തുടര്‍ നടപടി അറിയിക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ നിയമസഭ സ്പീക്കര്‍ക്ക് കത്ത് നല്‍കി. എന്നാല്‍ അറസ്റ്റിന് അനുമതി വേണ്ടെന്നായിരുന്നു സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പ്രതികരണം.

മൊബൈല്‍ നമ്ബരുകള്‍ നിരീക്ഷണത്തിലാക്കുകയാണ് ആദ്യ നടപടി.എംഎ‍ല്‍എ ഹോസ്റ്റല്‍ ഉള്‍പ്പെടെ എല്‍ദോസ് കുന്നപ്പിള്ളില്‍ എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളും നിരീക്ഷണത്തിലാക്കും.എംഎ‍ല്‍എ ആയതിനാല്‍ അധികനാള്‍ ഒളിവില്‍ കഴിയില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അതിനാല്‍ നാളത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ കോടതി തീരുമാനം കൂടി അറിഞ്ഞ ശേഷമാവും കടുത്ത നടപടിയിലേക്ക് കടക്കുക. അതിനിടെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടിയും തുടങ്ങി. കോടതിയില്‍ അപേക്ഷ നല്‍കി.

എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരായ കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനായി കോടതിയില്‍ ജില്ലാ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കി. എല്‍ദോസ് കുന്നിപ്പിള്ളില്‍ എംഎല്‍എ ഒളിവില്‍ തുടരുകയാണ്. എംഎല്‍എയുടെ രണ്ട് ഫോണുകളും സ്വിച്ച്‌ ഓഫാണ്. മൂന്ന് ദിവസമായി പൊതുപരിപാടികളും റദ്ദാക്കിയിരിക്കുകയാണ്.

എംഎല്‍എ എവിടെയാണെന്ന് പാര്‍ട്ടി നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ വ്യക്തതയില്ല. എംഎല്‍എയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിനിടെ പരാതിക്കാരി എല്‍ദോസ് കുന്നപ്പിള്ളിയുടെ ഫോണ്‍ മോഷ്ടിച്ചെന്ന് എംഎല്‍എയുടെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ മൊഴി നല്‍കാന്‍ തയ്യാറായിട്ടില്ല. പൊലീസ് മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മറുപടി നല്‍കിയിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക