നമ്മുടെ നിരീക്ഷണപാടവവും മനസിന്റെ ഏകാഗ്രതയും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പസിലുകളാണ് ഒപ്റ്റിക്കല്‍ ഇല്യൂഷനുകള്‍. ഉണ്ടെന്ന് തോന്നുന്ന പലതും യഥാര്‍ത്ഥത്തില്‍ ഉണ്ടാകണമെന്നില്ല. അല്ലെങ്കില്‍ യഥാര്‍ത്ഥത്തില്‍ ഉള്ള സംഗതി നമ്മള്‍ ഒറ്റനോട്ടത്തില്‍ കാണണമെന്നുമില്ല. അതാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളുടെ പ്രത്യേകത.

അത്തരത്തിലൊരു കാര്‍ട്ടൂണ്‍ ചിത്രമാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്ത് വൈറലാകുന്നത്. ഒരു മുറിയില്‍ സാധനങ്ങളെല്ലാം തട്ടി മറിച്ചിട്ടിരിക്കുന്ന ഒരു പൂച്ചയെ ചിത്രത്തില്‍ കാണാം. ആ മുറി അലങ്കോലമാക്കിയ പൂച്ചയെ ആദ്യ നോട്ടത്തില്‍ തന്നെ കാണാനും കഴിയും. എന്നാല്‍ ഈ കാര്‍ട്ടൂണ്‍ ചിത്രത്തില്‍ മറഞ്ഞിരിക്കുന്ന മത്സ്യത്തെ കണ്ടുപിടിക്കണമെന്നതാണ് ടാസ്‌ക്. 15 സെക്കന്‍ഡ് സമയമാണ് ടാസ്ക് പൂര്‍ത്തിയാക്കാന്‍ നല്‍കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭൂരിഭാഗമാളുകള്‍ക്കും ചിത്രത്തില്‍ മീന്‍ ഇരിക്കുന്നത് എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയില്ലെന്നതാണ് വസ്തുത. കാരണം മറഞ്ഞുകിടക്കുന്ന ഒരു കുടത്തിന് പുറത്ത് വരച്ചു ചേര്‍ത്ത രൂപത്തിലാണ് മത്സ്യമുള്ളത്. കുടത്തിന് പുറത്ത് വരച്ചുചേര്‍ത്തിട്ടുള്ള മറ്റ് ചിത്രങ്ങളുടെ പ്രത്യേകതയാല്‍ മീനിനെ ഒറ്റനോട്ടത്തില്‍ കണ്ടെത്താനാകില്ല. അതുകൊണ്ടാണ് മത്സ്യത്തെ കണ്ടെത്താന്‍ കഴിയാതെ ഭൂരിഭാഗമാളുകളും പരാജയപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക