അടുത്തിടെയായി നെറ്റിസണ്‍മാരുടെ ഇഷ്ടമുള്ള ഒന്നാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. ഇത്തരം ചിത്രങ്ങള്‍ കണ്ട് തല പുകയ്ക്കുന്നവരും ഏറെയാണ്‌. സോഷ്യല്‍ മീഡിയയില്‍ നിരവധി ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളാണ് ദിനംപ്രതി എത്തുന്നത്‌.ഒരു ഹോബിയെന്ന നിലയിലാണ് പലരും ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളെ കാണുന്നത്. ചിത്രത്തിലെ ചോദ്യത്തിനുള്ള ഉത്തരം നിശ്ചിത സമയത്തിനുള്ളില്‍ കണ്ടെത്തുക എന്നത് പലര്‍ക്കും ഇഷ്ടപ്പെട്ട വിനോദമാണ്‌.

ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങളുടെ മുന്‍പില്‍ അവതരിപ്പിച്ച ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ, നിങ്ങള്‍ നടത്തിയ കണ്ടെത്തലുകള്‍, നിങ്ങളുടെ നിരീക്ഷണ കഴിവുകള്‍ എന്നിവ പരീക്ഷിക്കുക എന്നതാണ്. അത്തരത്തിലൊരു ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുകയാണ്. ഒരു തടാകത്തിന്‍റെ ചിത്രമാണ് ഇത്. തടാകത്തിന്‍റെ തീരത്ത് ഏറെ മരങ്ങളും തടാകത്തിലേയ്ക്ക് ചാഞ്ഞു നില്‍ക്കുന്ന ഉണക്കമരങ്ങളും ചെറിയ പുല്‍ച്ചെടികളും ഈ ചിത്രത്തില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, നാം ഒറ്റ നോട്ടത്തില്‍ കാണുന്ന കാര്യങ്ങള്‍ കൂടാതെ, മറ്റൊന്ന് കൂടി ഈ ചിത്രത്തില്‍ ഉണ്ട്. അത് കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. നമ്മുടെ കണ്ണില്‍ നിന്നും മറഞ്ഞിരിയ്ക്കുന്ന ആ സംഗതി കണ്ടെത്തുക എന്നതാണ് ഈ ചിത്രം നല്‍കുന്ന ചോദ്യം. അതായത്, ഈ ചിത്രത്തില്‍ ഒരു മുതല ഒളിച്ചിരിപ്പുണ്ട്. അതിനെയാണ് കണ്ടെത്തേണ്ടത്‌. ഈ ചിത്രത്തില്‍ മറഞ്ഞിരിയ്ക്കുന്ന മുതലയെ കണ്ടെത്തുക, അതും നിശ്ചിത സമയത്തിനുള്ളില്‍ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതായത് ഈ പസില്‍ ചിത്രം ഏറെ ബുദ്ധിമുട്ടുള്ള ഒന്നായി കണക്കാക്കപ്പെടുന്നു.

മരങ്ങളും പുല്ലും കൊണ്ട് ചുറ്റപ്പെട്ട ഒരു തടാകമാണ് ഈ പസില്‍ ചിത്രം കാണിക്കുന്നത്. ഈ ചിത്രത്തില്‍ എവിടെയോ, ഒരു മുതല അതിന്‍റെ ഇരയെ പതിയിരുന്ന് പിടിക്കാന്‍ വെള്ളത്തില്‍ ഒളിച്ചിരിക്കുന്നു, പക്ഷേ ആ മുതലയെ കണ്ടെത്തുക അത്ര എളുപ്പമല്ല12 സെക്കന്‍ഡിനുള്ളില്‍ ഈ ചിത്രത്തില്‍ മുതലയെ കണ്ടെത്താന്‍ നിങ്ങള്‍ പരിശ്രമിക്കുകയാണ് എങ്കില്‍ ഈ ചിത്രം സൂക്ഷ്മമായി നിരീക്ഷിക്കുക. കണ്ടെത്താന്‍ കഴിഞ്ഞില്ലേ? ചിത്രത്തില്‍ വലതു വശത്തായി വീണുകിടക്കുന്ന ഉണക്ക മരത്തിന് സമീപത്തേയ്ക്ക് നോക്കൂ, മുതലയുടെ തല വെള്ളത്തില്‍ നിന്ന് അല്‍പ്പം പുറത്തേക്ക് വന്നിരിയ്ക്കുന്നത് നിങ്ങള്‍ക്ക് കാണാം…!! താഴെ തന്നിരിയ്ക്കുന്ന ചിത്രം പരിശോധിക്കുക….

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക