മുംബൈ: വാട്ട്സാപ് ഗ്രൂപ്പുകളിലെ അഡ്മിന്‍മാര്‍ നേരിടുന്ന പ്രധാന പരാതിയാണ് എന്നെ കൂടി ഗ്രൂപ്പിലൊന്ന് ചേര്‍ക്കൂ എന്നത്. ഗ്രൂപ്പിലെ മെമ്ബേഴ്സിന്റെ റീച്ച്‌ എത്തി എന്ന് കരുതി പുതിയ ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യാന്‍ ഇനി അഡ്മിന്‍മാര്‍ മെനക്കെടേണ്ട. അതിന് എളുപ്പവഴി വാട്ട്സാപ്പ് കണ്ടെത്തിയിട്ടുണ്ട്. ഒരു പുതിയ അപ്ഡേഷനുമായി വീണ്ടും എത്തിയിരിക്കുകയാണ് വാട്ട്സാപ്പ്.

ഇക്കുറി ഒരു ഗ്രൂപ്പില്‍ 1024 പേരെ ചേര്‍ക്കാന്‍ കഴിയുന്ന അപ്ഡേഷനാണ് വാട്ട്സാപ്പ് പരീക്ഷിക്കുന്നത്. വാട്ട്സാപ്പ് ബീറ്റ ഉപയോക്താക്കള്‍ക്ക് ഈ അപ്ഡേറ്റ് ലഭ്യമാണ്. നിലവില്‍ 512 പേരെ വരെയാണ് ഒരു വാട്ട്സാപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യാനാകുക. ബീറ്റ ഉപയോക്താക്കള്‍ പങ്കിട്ട സ്ക്രീന്‍ഷോട്ട് അനുസരിച്ച്‌ ഗ്രൂപ്പ് ഓപ്പണ്‍ ചെയ്യുമ്ബോള്‍ ആഡ് കോണ്‍ടാക്‌ട് എന്ന ഓപ്ഷന് അരികിലായി “1024-ല്‍ 1” എന്ന രീതിയില്‍ കോണ്‍ടാക്ടുകള്‌ കാണാന്‍ കഴിയും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം വാട്ട്സാപ്പ് പ്രീമിയം ഫീച്ചര്‍ അവതരിപ്പിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. വാട്ട്സാപ്പ് ബീറ്റ ഉപയോക്താക്കള്‍ക്കാണ് നിലവില്‍ പ്രീമിയം ലഭ്യമായിട്ടുള്ളത്. സേവനം ഇതുവരെ ഒഫീഷ്യലി ആരംഭിച്ചിട്ടില്ല. പരീക്ഷണാടിസ്ഥാനത്തിലാണ് ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമേ എല്ലാ ഫീച്ചറുകളും ഉള്ള പ്രീമിയം മെനുവില്‍ പ്രവേശനമുള്ളൂ.

ബിസിനസുകളെ ലക്ഷ്യം വെച്ചാണ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. പണമടച്ചുള്ള മിക്ക ഫീച്ചറുകളും ശരാശരി ഉപയോക്താവിന് ഉപയോഗപ്രദമാകില്ല. പ്രീമിയം അക്കൗണ്ട് ഉപയോക്താക്കള്‍ക്ക് മൂന്ന് മാസത്തിലൊരിക്കല്‍ കോണ്‍ടാക്‌ട് ലിങ്ക് മാറ്റാം. ഫോണ്‍ നമ്ബര്‍ ടൈപ്പ് ചെയ്യുന്നതിനുപകരം ഉപഭോക്താക്കള്‍ക്ക് ഒരു ബിസിനസ് കണ്ടെത്താനുള്ള എളുപ്പമാര്‍ഗമാണിത്.
കൂടാതെ വ്യൂ വണ്‍സും വാട്ട്സാപ്പ് കര്‍ശനമാക്കിയിരുന്നു.

ഇനി മുതൽ ഉപയോക്താക്കള്‍ക്ക് വ്യൂ വണ്‍സ് വഴി പങ്കിട്ട മീഡിയയുടെ സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ കഴിയില്ല, കൂടാതെ ചിത്രങ്ങളോ മറ്റ് മീഡിയയോ ഫോര്‍വേഡ് ചെയ്യാനോ എക്‌സ്‌പോര്‍ട്ട് ചെയ്യാനോ സേവ് ചെയ്യാനോ കഴിയില്ല. റീസിവറിന്റെ ഫോണിലോ ഗാലറിയിലോ മീഡിയ സേവാകില്ല. ഷെയര്‍ ചെയ്ത് 14 ദിവസത്തിനുള്ളില്‍ ഉപയോക്താക്കള്‍ മീഡിയ ഫയല്‍ ഓപ്പണ്‍ ചെയ്തില്ലെങ്കില്‍, അത് ചാറ്റില്‍ നിന്ന് ഡീലിറ്റ് ആക്കപ്പെടും. ഒരു ഉപയോക്താവ് സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ ശ്രമിച്ചാല്‍ മീഡിയ ബ്ലാങ്കായി കാണപ്പെടുമെന്ന് വാബെറ്റ് ഇന്‍ഫോ റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക