കൊച്ചി: ഇലന്തൂർ നരബലി കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 10 ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ലോട്ടറി വില്പ്പനക്കാരിയായിരുന്ന റോസ്ലിയെ ഏജന്റ് കബളിപ്പിച്ച്‌ കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. അശ്ലീല സിനിമയിൽ അഭിനയിക്കാൻ എന്ന് പറഞ്ഞായിരുന്നു പണം വാഗ്ദാനം ചെയ്തതെന്നും പൊലീസ് പറഞ്ഞു.

തൃശൂര് വടക്കഞ്ചേരി സ്വദേശിനി റോസ്ലി കാലടിയിൽ ലോട്ടറി കച്ചവടം നടത്തി വരവെയാണ് ഏജന്റ് മുഹമ്മദ് ഷാഫിയുമായി പരിചയപ്പെടുന്നത്. പണം വാഗ്ദാനം ചെയ്ത് ഇലന്തൂരിലെ ദമ്ബതികളുടെ വീട്ടിലെത്തിച്ച റോസ്ലിയെ കട്ടിലില് കെട്ടിയിട്ട് തലയ്ക്ക് അടിച്ചു. ‘ലൈലയാണ് റോസ്ലിയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കിയത്. ശേഷം സ്വകാര്യ ഭാഗത്ത് കത്തി ഉപയോഗിച്ച്‌ കുത്തി. ആ രക്തം വീട്ടില് തളിച്ചു. ഇതിലൂടെ വീട്ടില് ഐശ്വര്യമുണ്ടാകുമെന്നായിരുന്നു മുഹമ്മദ് ഷാഫി ദമ്ബതികളെ തെറ്റിദ്ധരിപ്പിച്ചത്’, പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ട് സ്ത്രീകളെ നരബലി നല്കിയ സംഭവത്തില് ഏജന്റ് മുഹമ്മദ് ഷാഫി, ഭഗവല് സിംഗ്, ഭാര്യ ലൈല എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സാമ്ബത്തിക അഭിവൃദ്ധി, കുടുംബത്തിന് ഐശ്വര്യം ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയത്. ഷാഫി കേസിലെ പ്രതിയായ ലൈലയുമായി ലൈംഗീകബന്ധത്തിൽ ഏര്പ്പെടുകയും ചെയ്തു. ഇതിന് സാക്ഷിയായി നിന്നത് ഭര്ത്താവും വൈദ്യരുമായ ഭഗവന്ത് സിംഗാണ്. ഇതിന് ശേഷം നരബലി നടത്തിയാൽ അഭിവൃദ്ധി ഉണ്ടാകുമെന്നാണ് റഷീദ് ഇവരോട് പറഞ്ഞത്. ലൈംഗികവേഴ്ചയ്ക്കു ശേഷമാണ് യുവതികളെ വീട്ടിലെത്തിച്ച് നരബലി നടത്തിയതും രക്തം തളിച്ചതും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക