മുംബയ് : മഹാരാഷ്ട്രയില്‍ ദസറ ദിനത്തില്‍ ശിവസേനയുടെ ഇരുവിഭാഗങ്ങളും നടത്തിയ റാലിയില്‍ ഉദ്ധവ് താക്കറെ വിഭാഗത്തിന് വന്‍ തിരിച്ചടി. മുംബയ് ബി.കെ,സി ഗ്രൗണ്ടില്‍ നടന്ന ഷിന്‍ഡെ വിഭാഗത്തിന്റെ ദസറ റാലിയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്കൊപ്പം ഉദ്ധവ് താക്കറെയുടെ മൂത്ത സഹോദരന്‍ ജയ്‌ദേവ് താക്കറെ വേദി പങ്കിട്ടു. ജയ്ദേവ് താക്കറെ എതിര്‍ക്യാമ്ബിലേക്ക് പോയത് ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടിയായി.

പിളര്‍പ്പിന് ശേഷം ആദ്യമായി നടന്ന റാലിയെ ശക്തിപ്രകടനമായാണ് ഇരുവിഭാഗവും കണ്ടത്. റാലിയില്‍ ബി.ജെ.പിയെയും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെയും ഉദ്ധവ് താക്കറെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ബി.ജെ.പി ശിവസേനയെ വഞ്ചിച്ചതിനാലാണ് സഖ്യം തകര്‍ന്നതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ഏകനാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കി പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് ഇപ്പോള്‍ ബി.ജെ.പി ശ്രമിച്ചത്. എന്നാല്‍ എന്തുകൊണ്ട് ഇത് നേരത്തെ ചെയ്തില്ലെന്നും അദ്ദേഹം ചോദിച്ചു. ഒരാളുടെ അത്യാഗ്രഹം എത്രയായിരിക്കണം. മുഖ്യമന്ത്രി പദം തന്നു, ഇപ്പോള്‍ പാര്‍ട്ടിയും ചോദിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏക്നാഥ് ഷിന്‍ഡെ തന്റെ പിതാവിനെ മോഷ്ടിച്ചെന്നും ഉദ്ധവ് കുറ്റപ്പെടുത്തി. അതേസമയം ഉദ്ധവ് താക്കറെയുടെ വിമര്‍ശനത്തിന് കവിതയിലൂടെയായിരുന്നു ഷിന്‍ഡെയുടെ മറുപടി. ഹരിവംശ് റായ് ബച്ചന്റെ ” വരികളായ ‘എന്റെ മകനായതുകൊണ്ട് എന്റെ മകന്‍ എന്റെ അനന്തരാവകാശിയാവില്ല,എന്റെ അനന്തരാവകാശി ആരായാലും എന്റെ മകനായിരിക്കും ‘ എന്ന വരികള്‍ ഉദ്ധരിച്ചായിരുന്നു ഷിന്‍ഡെയുടെ മറുപടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക