നടൻ രജനീകാന്തിന്റെ മൂത്ത സഹോദരൻ സത്യനാരായണ റാവു ഗെയ്ക്വാദ് സിനിമാഭിനയത്തിലേക്ക്. എണ്‍പത് വയസ്സുള്ള സത്യനാരായണ ശ്രീലങ്ക കേന്ദ്രമായ ബ്രില്ല്യന്റ് ക്രിയേഷൻസ് നിര്‍മിക്കുന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയില്‍ ഹരിശ്രീ കുറിക്കുന്നത്. രജനിയുടെയും സത്യനാരായണയുടെയും മാതാപിതാക്കളുടെ സ്മാരകം സ്ഥിതിചെയ്യുന്ന കൃഷ്ണഗിരിജില്ലയിലെ നാച്ചിക്കുപ്പത്തില്‍ ചിത്രീകരണം തുടങ്ങി.

‘മാമ്ബഴ തിരുടി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷമാണ് സത്യനാരായണ അവതരിപ്പിക്കുന്നത്. ശ്രീലങ്കൻ തമിഴ് വംശജനായ എം.ആര്‍.എം. റജീമാണ് സംവിധായകൻ. ശ്രീലങ്കൻ സ്വദേശി മദനനാണ് നായകൻ.ചെന്നൈയില്‍നിന്നുള്ള ലിബിയയാണ് നായിക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഭിനയരംഗത്തെത്തുന്നതിന് വലിയ പിന്തുണയായിരുന്ന സത്യനാരായണയോട് വലിയ ബഹുമാനം പുലര്‍ത്തുന്ന വ്യക്തിയാണ് രജനി. താൻ ഈ നിലയിലെത്തിയതിന് പ്രധാനകാരണങ്ങളിലൊന്ന് സഹോദരനാണെന്ന് പലവേദികളും രജനി പറഞ്ഞിട്ടുണ്ട്. രജനിയുടെ രാഷ്ട്രീയപ്രവേശം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നപ്പോള്‍ പലപ്പോഴും പ്രതികരിച്ചിരുന്നത് സത്യനാരായണയാണ്. രജനി ഇനി ഒരിക്കലും രാഷ്ട്രീയത്തില്‍ വരില്ലെന്നും അദ്ദേഹം ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണയ്ക്കുന്നില്ലെന്നും കഴിഞ്ഞദിവസം സത്യനാരായണ പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക