ലോക ക്രിക്കറ്റിലെ ഇതിഹാസമാണ് എംഎസ് ധോണി. വിക്കറ്റ് കീപ്പറായും നായകനായും ഫിനിഷറായും പകരം വെക്കാനില്ലാത്ത പ്രതിഭാസമായി മാറിയ താരമാണ് ധോണി. വലിയ ആരാധക പിന്തുണ ധോണിക്കുണ്ട്. അദ്ദേഹത്തെപ്പോലെ തന്നെ ധോണിയുടെ കുടുംബാംഗങ്ങളും ആരാധകര്‍ക്ക് സുപരിചിതരായവരാണ്. എന്നാല്‍ ധോണിയുടെ സഹോദരങ്ങളിലൊരാളെ ആരാധകര്‍ക്ക് അത്ര മുഖ പരിചയമില്ല. അദ്ദേഹത്തിന്റെ പേരാണ് നരേന്ദ്ര സിങ് ധോണി.

ധോണിയോടൊപ്പം ഒരു ചിത്രം പോലും നേരേന്ദ്ര സിങ് എടുത്തിട്ടില്ല. മുന്‍നിരയിലേക്ക് കടന്നുവരാന്‍ താല്‍പര്യമില്ലാത്തതും പ്രശസ്തി ആഗ്രഹിക്കാത്തതുമാണ് നരേന്ദ്ര സിങ് ധോണിയില്‍ നിന്ന് മാറിനില്‍ക്കാന്‍ കാരണം. ഒരു തവണ ധോണി ആരാധകരുടെ അഭ്യര്‍ത്ഥന പ്രകാരം റാഞ്ചിയിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റ് നരേന്ദ്ര സിങ് ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന്റെ ചിത്രവും പുറത്തുവന്നിരുന്നു. പക്ഷെ പിന്നീട് അദ്ദേഹം ഇത്തരം പരിപാടികള്‍ക്ക് പോയിട്ടില്ല. ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ സിനിമയില്‍ പോലും നരേന്ദ്ര സിങ്ങിനെക്കുറിച്ച്‌ പറഞ്ഞിട്ടില്ലെന്നതാണ് കൗതുകകരമായ കാര്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എംഎസ് ധോണി, ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന സിനിമയില്‍ ധോണിയുടെ മാതാ പിതാക്കളെ കാട്ടുന്നുണ്ടെങ്കിലും മൂത്ത സഹോദരനായ നരേന്ദ്രനെക്കുറിച്ച്‌ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. ഒരിക്കല്‍ ടെലഗ്രാഫ് നരേന്ദ്രയുമായി അഭിമുഖം നടത്തിയിരുന്നു. അന്ന് ധോണിയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണത്തെക്കുറിച്ച്‌ നരേന്ദ്ര പറഞ്ഞിട്ടുണ്ട്.’ധോണിയുടെ കരിയറില്‍ ഞാന്‍ യാതൊരു വിധത്തിലും സ്വാധീനമുണ്ടാക്കിയിട്ടില്ല. അതുകൊണ്ടുതന്നെയാണ് സിനിമയില്‍ എന്നെക്കുറിച്ച്‌ പരാമര്‍ശിക്കാത്തത്. ധോണിയുടെ കരിയറില്‍ വളരാന്‍ ഞാനൊരു സംഭാവനയും നല്‍കിയിട്ടില്ല. സദാചാരപരമായ കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ അവന് നല്‍കിയത്. ഇത് സിനിമയില്‍ കാട്ടുക പ്രയാസമായിരിക്കും’ എന്നാണ് നരേന്ദ്ര പ്രതികരിച്ചത്.

ഒരു സമയത്ത് നരേന്ദ്ര രാഷ്ട്രീയത്തിലിറങ്ങിയെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2013ല്‍ സമാജ്‌വാദി പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. പിന്നീട് അദ്ദേഹം ബിജെപിയിലും പ്രവര്‍ത്തിച്ചിരുന്നു. 2007ല്‍ വിവാഹിതനായ നരേന്ദ്രക്ക് ഒരു മകനും മകളുമുണ്ട്. എന്നാല്‍ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ധോണിയുടെ സഹോദരനായിട്ടും വലിയ ആഡംഭര ജീവിതമല്ല അദ്ദേഹം നയിക്കുന്നത്. റാഞ്ചിയില്‍ സാധാരണക്കാര്‍ ജീവിക്കുന്ന രീതിയിലാണ് നരേന്ദ്രയുടെ ജീവിതം.

ഇടക്ക് തന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ നരേന്ദ്ര പങ്കുവെക്കാറുണ്ട്. എന്നാല്‍ ധോണിയുടെ മറ്റ് കുടുംബാംഗങ്ങള്‍ക്കുള്ളതുപോലെ പ്രശസ്തി നരേന്ദ്രക്കില്ല. ധോണിയുടെ ആസ്തി 1000 കോടി പിന്നിട്ടെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അതിനിടെയാണ് അദ്ദേഹത്തിന്റെ വ്യത്യസ്തനായ സഹോരന്റെ ജീവിതം ഇപ്പോള്‍ വീണ്ടും വൈറലാവുന്നത്.

എന്തായാലും ധോണിയുടെ സഹോരദനായിട്ടും അറിയപ്പെടാന്‍ ആഗ്രഹിക്കാതെയുള്ള നരേന്ദ്രയുടെ ജീവിതം കൗതുകമുണര്‍ത്തുന്നതാണ്.2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി ഇപ്പോഴും ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കുന്നു. അടുത്ത സീസണിലും സിഎസ്‌കെയ്ക്കായി ധോണി കളിക്കുമെന്നുറപ്പ്. റാഞ്ചിയില്‍ 100 ഏക്കറില്‍ കൃഷി ചെയ്യുന്ന ധോണിയുടെ ബ്രാന്റില്‍ പച്ചക്കറി കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. സ്വന്തമായി ബിയര്‍ ബ്രാന്റും ധോണിക്കുണ്ട്. വിരമിച്ചെങ്കിലും ഇപ്പോഴും കോടികളുടെ വരുമാനം ധോണിക്കുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക