തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യമാക്കരുതെന്ന് സിനിമാ മേഖലയിലെ വനിതകളുടെ സംഘടനയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ്(ഡബ്ല്യൂസിസി)​ ആവശ്യപ്പെട്ടെന്ന് നിയമമന്ത്രി പി രാജീവ്. താനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഡബ്ല്യൂസിസി ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് മന്ത്രി വ്യക്തമാക്കി. കമ്മീഷന്‍ എന്‍ക്വയറി ആക്‌ട് പ്രകാരം അല്ലാത്തതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് നിര്‍ബന്ധമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെതിരെ നടി പാര്‍വതി അടക്കമുള്ള ഡബ്ല്യൂസിസി അംഗങ്ങള്‍ സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ഈ റിപ്പോര്‍ട്ട് പുറത്തുവിടേണ്ട ആവശ്യമില്ലെന്ന് തന്നെയായിരുന്നു തുടക്കം മുതല്‍ സര്‍ക്കാര്‍ എടുത്തിരുന്ന നിലപാട്. നടിയെ ആക്രമിച്ച കേസിന് പിന്നാലെയാണ് സിനിമാമേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക