ഉണ്ണിമുകുന്ദന്‍ നായകനായെത്തിയ ‘മാളികപ്പുറം’ 25 കോടി ക്ലബ്ബില്‍. വേള്‍ഡ് വൈഡ് കളക്ഷന്‍ ഇനത്തിലാണ് ചിത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ 25 കോടി നേടിയത്. കേരളത്തില്‍ മാത്രമല്ല കേരളത്തിന് പുറത്തും, ഇന്ത്യക്ക് പുറത്തുമൊക്കെ ചിത്രം വന്‍ വിജയമായിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസില്‍ ഇടം നേടിയിട്ടുണ്ട്.

ചിത്രം, ഉണ്ണി മുകുന്ദന്‍ എന്ന നടനും കൂടുതല്‍ സ്വീകാര്യത നേടിക്കൊടുത്തിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ആയി മാറിയിരിക്കുകയാണ് ചിത്രം. ചിത്രത്തില്‍ മാളികപ്പുറമായെത്തിയ ദേവനന്ദയും ശ്രീപദും എല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡിസംബര്‍ 30നാണ് മാളികപ്പുറം തിയേറ്ററുകളിലെത്തിയത്. തുടക്കം മുതലേ ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് തീയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’. വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഉണ്ണി മുകുന്ദൻ പാലാ പുത്തേട്ടു തീയറ്റേഴ്സിൽ

ചിത്രത്തിൻറെ വിജയാഘോഷങ്ങളുടെ ഭാഗമായി ഉണ്ണിമുകുന്ദൻ പാലാ പുത്തേട്ടു തീയേറ്റേഴ്സിലും എത്തി. നിറഞ്ഞ പ്രദർശന ഹാളിലേക്ക് വെള്ളമുണ്ടും ഷർട്ടും ധരിച്ച് കടന്നെത്തിയ നായകനെ കണ്ട് പ്രേക്ഷകർ അമ്പരന്നു. തുടർന്ന് അത് അവരോടൊപ്പം കേക്ക് മുറിച്ച് മധുരം പങ്കിട്ടാണ് താരം മടങ്ങിയത്. നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്ന മാളികപ്പുറം പാലാ പുത്തേട്ട് തിയറ്റേഴ്സിൽ 4 ഷോകൾ പ്രദർശിപ്പിക്കുന്നുണ്ട്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനായി ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.puthettucinemas.com/

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക