പെരുമ്ബാവൂര്‍: ബലാത്സംഗക്കേസില്‍ ഒളിവിലുള്ള എല്‍ദോസ് കുന്നപ്പിള്ളിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ലഡു വിതരണവുമായി പെരുമ്ബാവൂര്‍ എംഎല്‍എ ഓഫീസ്. സത്യം ജയിക്കുമെന്നും ഇതിന് സന്തോഷിച്ചില്ലെങ്കില്‍ വേറെന്തിന് സന്തോഷിക്കുമെന്നും എംഎല്‍എ ഓഫീസ് ജീവനക്കാര്‍ ലഡു വിതരണം ചെയ്തുകൊണ്ട് ചോദിച്ചു.

എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ അതിയായ സന്തോഷത്തിലാണ് ജീവനക്കാരെന്ന് വീഡിയോകളില്‍ വ്യക്തം.കര്‍ശന ഉപാധികളോടെ, അഞ്ചുലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ഇന്ന് എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, തെളിവു നശിപ്പിക്കരുത്, രാജ്യം വിടരുത്, ഫോണ്‍ അന്വേഷണഉദ്യോഗസ്ഥന് കൈമാറണം, സോഷ്യല്‍മീഡിയയിലൂടെ പ്രകോപന പോസ്റ്റുകള്‍ ഇടരുത് തുടങ്ങിയ ഉപാധികളോടെയായിരുന്നു മുന്‍കൂര്‍ ജാമ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇനി ക്രൈംബ്രാഞ്ചിന്റെ നീക്കമാണ് കേസില്‍ നിര്‍ണായകമാകുക. ചോദ്യം ചെയ്യലില്‍ എല്‍ദോസില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കിയാകും അന്വേഷണ സംഘത്തിന്റെ തുടര്‍നടപടികള്‍. ആലുവ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് എല്‍ദോസിനെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത്. ബലാത്സംഗം, വധശ്രമം, തട്ടിക്കൊണ്ടുപോകാന്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ എല്‍ദോസിനെതിരെ ചുമത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക