മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടന്‍ ബാല. നായകനായും സഹനടന്‍ ആയും വില്ലനായും ബാല മലയാളത്തിലും തമിഴിലും ശ്രദ്ധേയനായ താരമാണ്. ഗായിക അമൃത സുരേഷിനെയാണ് ബാല ആദ്യം വിവാഹം ചെയ്തിരുന്നത്. എന്നാല്‍ ബന്ധം അധിക നാള്‍ മുന്നോട്ട് പോയില്ല. ആ ബന്ധത്തില്‍ ഇരുവര്‍ക്കും ഒരു മകള്‍ ഉണ്ട്. മകള്‍ അമൃതയോടൊപ്പമാണ്.

അമൃതയുമായി പിരിഞ്ഞ ബാല വീണ്ടും വിവാഹം ചെയ്തിരുന്നു. ഡോ. എലിസബത്തിനെയാണ് താരം വിവാഹം കഴിച്ചത്. എന്നാലിപ്പോള്‍ ബാലയുടെ രണ്ടാം വിവാഹവും വിവാഹ മോചനത്തിന്റെ വക്കിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

വിവാഹശേഷം ഭാര്യക്കൊപ്പമുള്ള നിരവധി വീഡിയോകള്‍ ബാല പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ കുറച്ചു ദിവസമായി ഭാര്യയ്‌ക്കൊപ്പമുള്ള പോസ്റ്റൊന്നും ബാല പങ്കിടാറില്ല. ഇതോടെ ഇവരും വിവാഹമോചനം നേടുകയാണോ എന്ന തരത്തിലുള്ള വാര്‍ത്തയും പ്രചരിക്കുകയാണ്. ബാല തന്നെ അത്തരത്തിലുള്ള സൂചനകളും പങ്കിട്ടിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോയില്‍ തന്റെ വിശേഷം പങ്കുവെക്കുന്നതിനിടെ, തനിക്ക് ഇപ്പോള്‍ നല്ല സമയമാണെന്നും ഒരു മാസത്തോളമായി ഞാന്‍ കേരളത്തില്‍ ഇല്ല എന്നും ബാല പറയുന്നു. താനിപ്പോള്‍ അമ്മയ്ക്ക് ഒപ്പമാണെന്നും ബാല പറഞ്ഞു. അമ്മയ്ക്ക് വേണ്ടി പുതിയ ഫ്‌ളാറ്റ് കേരളത്തില്‍ വാങ്ങിയെന്നും അവിടെയാണ് ഇപ്പോള്‍ താമസം എന്നും ബാല പങ്കുവയ്ക്കുന്നു. എന്നാല്‍ ഇതിലൊന്നും തന്റെ ഭാര്യയെ കുറിച്ച്‌ ഒരക്ഷരവും ബാല പറഞ്ഞില്ല.

ഓണത്തിന് കേരളത്തില്‍ വന്നിരുന്നു, പക്ഷെ രണ്ട് ദിവസം കൊണ്ട് തിരിച്ചു പോകേണ്ടിവന്നു. ഇപ്പോള്‍ അമ്മയോടൊപ്പം സന്തോഷത്തോടെ കഴിയുകയാണ് എന്നും ബാല പറയുന്നു. ശേഷം അവതാരകയ്ക്ക് നല്‍കിയ ഉപദേശമാണ് സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്. ‘ഉപദേശമായിട്ട് എടുക്കേണ്ട, പണത്തെക്കാളും പ്രശസ്തിയെക്കാളും എല്ലാം വലുത് റിലേഷന്‍ഷിപ് ആണ്. പോയാല്‍ പോയി.. തിരിച്ചു കിട്ടില്ല’- എന്നാണ് ബാല പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക