തലശ്ശരേി: രാഷ്ട്രീയ കേരളത്തിലെ ചിരിക്കുന്ന മുഖമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. എല്ലാവരോടും സൗമ്യനായി പെരുമാറിയ നേതാവ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന് ആദരാജ്ഞലി അര്‍പ്പിക്കാന്‍ രാഷ്ട്രീയ വൈരം മറന്നും നേതാക്കള്‍ എത്തിയത്. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും കോടിയേരിക്ക് അന്ത്യജ്ഞലി അര്‍പ്പിക്കാന്‍ എത്തി. കോടിയേരിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച തലശ്ശേരി ടൗണ്‍ ഹാളില്‍ എത്തിയാണ് കെ.സുധാകരന്‍ മുതിര്‍ന്ന സിപിഎം നേതാവിന് ആദരാഞ്ജലി അര്‍പ്പിച്ചത്.

കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ ഇരുചേരികളില്‍ നിന്നും പരസ്പരം പോരാടിയെങ്കിലും കോടിയേരിക്ക് വിട ചൊല്ലാന്‍ സുധാകരന്‍ എത്തിയത് രാഷ്ട്രീയ ചരിത്രത്തിലെ അപൂര്‍വ്വ മുഹൂര്‍ത്തമായി മാറി. കോടിയേരിയുടെ മൃതദേഹത്തിന് പുഷ്പചക്രം സമര്‍പ്പിച്ച്‌ വണങ്ങിയ സുധാകരന്‍ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനരികിലേക്ക് എത്തി സംസാരിക്കുകയും ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ എന്നിങ്ങനെ പതിറ്റാണ്ടുകളായി കണ്ണൂര്‍ രാഷ്ട്രീയത്തില്‍ നേര്‍ക്കുനേര്‍ നിന്ന് പോരടിച്ച രാഷ്ട്രീയ നേതാക്കളോടെല്ലാം കെ.സുധാകരന്‍ സൗഹൃദം പുതുക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വടകര എംഎല്‍എ കെ കെ രമയും കോടിയേരിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. മുന്മന്ത്രി കെ.കെ. ശൈലജ ഉള്‍പ്പടെയുള്ള സിപിഐഎം നേതാക്കളോട് സംസാരിച്ച ശേഷമാണ് രമ മടങ്ങിയത്. നേരത്തെ മതനിരപേക്ഷ നിലപാടുകള്‍ സ്വീകരിച്ച ജനകീയനായ സിപിഎം നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് കെ സുധാകരന്‍ അനുസ്മരിച്ചിരുന്നു. സിപിഎമ്മിലെ സൗമ്യമായ മുഖം. മികച്ച ഭരണാധികാരിയായി പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. രാഷ്ട്രീയമായി എതിര്‍ചേരിയില്‍ വ്യത്യസ്ത അഭിപ്രായങ്ങളോടും ആശയങ്ങളോടും കൂടി പ്രവര്‍ത്തിക്കുമ്ബോഴും എല്ലാവരുമായി നല്ല വ്യക്തിബന്ധം കാത്തുസൂക്ഷിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക