പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലും ​ഗംഭീര വിജയം നേടാനാവുമെന്ന പ്രതീക്ഷയിലാണ് ആംആദ്മി പാര്‍ട്ടി. പഞ്ചാബിലെ വിജയം കണ്ട് തന്നെയാണ് പാര്‍ട്ടി മുന്നോട്ടുള്ള ഓരോ ചുവടും വെയ്ക്കുന്നത്. എന്നാല്‍ ആംആദ്മിയുടെ ഈ അധ്വാനത്തിന് വലിയ കാര്യം ഉണ്ടാവില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ​ഗുജറാത്തില്‍ വലിയ പ്രചാരണം പാര്‍ട്ടി നടത്തുന്നുണ്ടെങ്കിലും ബിജെപി ഒട്ടും കഷ്ടപ്പെടാതെ തന്നെ എളുപ്പത്തില്‍ ജയിച്ചു കയറുമെന്നാണ്. എബിപി-സിവോട്ടര്‍ സര്‍വേ വ്യക്തമാക്കുന്നത്.

ഈ വര്‍ഷാവസാനം നടക്കുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആം ആദ്മി പാര്‍ട്ടി വലിയ ഘടകമാകാന്‍ സാധ്യത ഇല്ലെന്നുതന്നെയാണ് സര്‍വേ പറയുന്നത്. ഞായറാഴ്ച ആണ് സര്‍വേ ഫലം പുറത്തുവന്നത്. അതേസമയം, കോണ്‍​ഗ്രസിനും വലിയ ഭാവി സര്‍വേ പ്രവചിക്കുന്നില്ല. വളരെ മോശം കണക്കുകളാണ് കോണ്‍​ഗ്രസിനെ കാത്തിരിക്കുന്നത് എന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗുജറാത്തില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് കുതിപ്പുണ്ടാകും എന്നുതന്നെയാണ് വ്യക്തമാവുന്നത്. നിലവിലെ 99ല്‍ നിന്ന് 182 സീറ്റില്‍ 135-143 സീറ്റുകളിലേക്ക് ബിജെപി എത്താന്‍ സാധ്യതയുണ്ട്. 77 സീറ്റുള്ള കോണ്‍ഗ്രസിന് 36-44 സീറ്റുകള്‍ മാത്രമേ ലഭിക്കൂ. അതായത് ഇപ്പോഴുള്ളതിനെക്കാള്‍ താഴേക്ക് കോണ്‍​ഗ്രസ് പോകും. ഹാര്‍ദിക് പട്ടേലിന്റെ പോക്ക് കോണ്‍​ഗ്രസിനെ എങ്ങനെയാണ് ബാധിക്കാന്‍ പോകുന്നതെന്നും ഈ തിരഞ്ഞെടുപ്പോടെ ഒരു പക്ഷേ വ്യക്തമായേക്കാം.

അതേസമയം, ആംആദ്മി ​ഗുജറാത്തില്‍ വിജയം നേടാന്‍ ആംആദ്മി രാപ്പകല്‍ കഷ്ടപ്പെടുന്നുണ്ട്. പഞ്ചാബിലെ മികച്ച വിജയത്തിന് ശേഷം ഗുജറാത്തില്‍ ഒരുപാട് പദ്ധതികള്‍ പാര്‍ട്ടി പ്ലാന്‍ ചെയ്യുന്നുണ്ട്. എന്നാല്‍ രണ്ടില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് സര്‍വേ പറയുന്നത്. എങ്കിലും 17.4 ശതമാനം വോട്ട് നേടിയേക്കും. 41.4 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസിന് 32.3 ശതമാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും 49.1 ശതമാനം ലഭിച്ച ബിജെപിക്ക് 46.4 ശതമാനം മാത്രമേ ലഭിക്കൂവെന്നും സര്‍വേ പറയുന്നു.

അതായത് കിണഞ്ഞ് പരിശ്രമിച്ചാലും ബിജെപിയില്‍ നിന്ന് ​ഗുജറാത്ത് പിടിക്കാന്‍ ആംആദ്മിക്ക് കഴിയില്ലെന്നു തന്നെയാണ് സര്‍വേ വ്യക്തമാക്കിയിരിക്കുന്നത്. അതുമാത്രമല്ല. ഒട്ടും മോശമല്ലാത്ത വിജയം ബിജെപി നേടുകയും ചെയ്യുമെന്നാണ് പറയുന്നത്. കോണ്‍​ഗ്രസിന് കാര്യമായ ഒന്നും തിരഞ്ഞെടുപ്പില്‍ ചെയ്യാനില്ലെന്നും സര്‍വേയില്‍ നിന്ന് വ്യക്തമാകുന്നു.

അരവിന്ദ് കെജ്രിവാള്‍ മുന്നിട്ടിറങ്ങിയാണ് ​ഗുജറാത്തിലെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. പല വാഗ്ദാനങ്ങളും നല്‍കിയിട്ടുമുണ്ട്. അധികാരത്തില്‍ എത്തിയാല്‍ ഒരു പശുനിന് പ്രതിദിനം 40 രൂപ ചിലവാക്കുമെന്നാണ് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക