ചലച്ചിത്ര നടൻ ബാലയ്ക്ക് കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇപ്പോഴിതാ വിഷയത്തിലെ മാധ്യമപ്രവര്‍ത്തകന്‍ പല്ലിശ്ശേരിയുടെ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്. കരള്‍ മാറ്റിവെയ്ക്കുന്നതാണ് നല്ലതെന്ന നിഗമനത്തിലാണ് എല്ലാവരും, അതേസമയം, അമൃത ആശുപത്രിയില്‍ തന്നെ വേണമോ ഡല്‍ഹിയിലേയ്ക്ക് മാറ്റണോ എന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ബാലയുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നു.എന്നാല്‍ ഇവിടെ ചെയ്യുന്ന കാര്യങ്ങള്‍ മാത്രമേ അവിടെയും ചെയ്യാനുള്ളൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും പല്ലിശ്ശേരി പറയുന്നു. മാത്രമല്ല ബാല വളരെ സുരക്ഷിതനാണ് അവിടെ എന്നും പല്ലിശ്ശേരി പറഞ്ഞു.

കരള്‍ മാറ്റല്‍ ശസ്ത്രക്രിയയ്ക്ക് കരള്‍ ദാതാവിനെ അന്വേഷിക്കുമ്ബോള്‍ നിരവധി പേരാണ് കരള്‍ നല്‍കാന്‍ സന്നദ്ധരായി എത്തുന്നത്. പക്ഷേ ബാലയുടെ രക്തഗ്രൂപ്പിലുള്ളവര്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ മാത്രമേ കരള്‍ നല്‍കാന്‍ ആവുകയുള്ളൂ. എന്നാല്‍ ഇതിനിടയില്‍ ബാലയുടെ മുന്‍ ഭാര്യ അമൃത, സുരേഷ് ബാലയ്ക്ക് കരള്‍ കൊടുക്കാന്‍ സമ്മതം അറിയിച്ചിരിക്കുകയാണ് എന്നും പല്ലിശ്ശേരി അറിയിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബാലയുടെ അവസ്ഥയറിഞ്ഞ് അമൃത സുരേഷും മകളും കുടുംബത്തോടൊപ്പം ആശുപത്രിയിലെത്തിയിരുന്നു. അമൃത ഏറെ നേരം ആശുപത്രിയില്‍ തുടര്‍ന്നിരുന്നു. പിന്നീട് ഗോപി സുന്ദറും ബാലയെ സന്ദര്‍ശിച്ചിരുന്നു. തനിക്ക് കിട്ടിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വേറെ ആരുടെയും കരള്‍ കിട്ടിയില്ലെങ്കില്‍ കരള്‍ നല്‍കാന്‍ അമൃത സുരേഷ് സമ്മതം അറിയിച്ചിട്ടുണ്ടെന്ന് പല്ലിശ്ശേരി വ്യക്തമാക്കി.അങ്ങനെ സംഭവിച്ചാല്‍ അത് അഭിന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു.പലരും ഈ വാര്‍ത്ത കേട്ടപ്പോള്‍ ചിരിക്കുകയാണ്, ഉപേക്ഷിച്ചിട്ടു പോയ, മുന്‍ ഭര്‍ത്താവിന് കരള്‍ കൊടുക്കാന്‍ തയ്യാറാകുമോ എന്നായിരുന്നു എല്ലാവരുടെയും സംശയം.

വേര്‍പിരിഞ്ഞ് രണ്ട് കുടുംബമായി ജീവിക്കുമ്ബോള്‍ ഇങ്ങനൊക്കെ നടക്കുമോ എന്നാണ് പലരും ചോദിക്കുന്നത്. മനുഷ്യ മനസുകളുടെ തീരുമാനമാണ്. നമുക്ക് ഒന്നും പറയുവാനാകില്ല. അവര്‍ പിരിയാനുള്ള കാരണം അവരുടെത് മാത്രം ആണെന്നും പല്ലിശ്ശേരി പറഞ്ഞു വയ്ക്കുന്നു. കരള്‍ മാറ്റി വെയ്ക്കാതെ തന്നെ ബാല എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും പല്ലിശ്ശേരി യൂടൂബ് ചാനലിലൂടെ പ്രതീക്ഷ പങ്കുവച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക