ആറാട്ടണ്ണൻ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വര്‍ക്കി. മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യുവിലൂടെ ആണ് ഇയാള്‍ ശ്രദ്ധനേടിയത്. പിന്നാല വന്ന ഓരോ സിനിമകള്‍ക്കും സന്തോഷ് റിവ്യു പറഞ്ഞിരുന്നു. അടുത്തിടെ സിനിമ കാണാതെ റിവ്യു പറഞ്ഞെന്ന ആരോപണത്താല്‍ സന്തോഷിനെ ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. ഈ ആക്രമണത്തിന് മുൻപും ശേഷവും മോഹൻലാല്‍ അടക്കമുള്ള താരങ്ങളെ കുറിച്ച്‌ മോശമായ പരാമര്‍ശങ്ങള്‍ സന്തോഷ് നടത്തിയിരുന്നു.

ഇപ്പോഴിതാ മോഹൻലാല്‍ ഉള്‍പ്പടെയുള്ള താരങ്ങളെയും അവരുടെ പേഴ്സണല്‍ കാര്യങ്ങളെ കുറിച്ചും മോശമായി സംസാരിച്ച സന്തോഷ് വര്‍ക്കിയെ കൊണ്ട് മാപ്പ് പറയിപ്പിച്ചിരിക്കുകയാണ് നടൻ ബാല. സന്തോഷ് വര്‍ക്കിയെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്ന വീഡിയോ ബാല തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. ഓരോ കാര്യങ്ങളും അക്കമിട്ട് നിരത്തി സന്തോഷിനെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്ന ബാലയെ വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

Arratu kannan APOLOGIZED A lesson to ALL . My love to all What we speake can't be retake from heart

Posted by Actor Bala on Sunday, 30 July 2023

പതിവ് രീതിയിലല്ല താൻ സംസാരിക്കുന്നതെന്നും ഒത്തിരി നാളായി മനസില്‍ ഒരു വിഷമം ഉണ്ടായിരുന്നുവെന്നും പറഞ്ഞാണ് ബാല വീ‍ഡിയോ തുടങ്ങുന്നത്. തന്നെ തേടിയാണ് സന്തോഷ് വീട്ടില്‍ വന്നതെന്നും ബാല പറയുന്നു.ഈ വീഡിയോ എടുക്കുന്നതിന് മുമ്ബ് ഞാനും സന്തോഷ് വര്‍ക്കിയും കുറച്ച്‌ കാര്യങ്ങള്‍ സംസാരിച്ചിരുന്നു.പുള്ളിയുടെ മനസിലുള്ളത് എന്നോട് തുറന്ന് പറഞ്ഞുവെന്ന് പറഞ്ഞ ബാല, ശേഷം സന്തോഷിനോടാണ് സംസാരിച്ചത്. ഒരു നടനെ കുറിച്ച്‌ സംസാരിക്കാം. അയാളുടെ സിനിമയെ കുറിച്ച്‌ സംസാരിക്കാം. പക്ഷെ അയാളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച്‌ സംസാരിക്കാൻ നിങ്ങള്‍ക്ക് അധികാരമില്ല. ഒപ്പണായി പറയാം ലാലേട്ടനെ കുറിച്ച്‌ മോശമായി സംസാരിച്ചു. ഇതില്‍ എന്തെങ്കിലും കാര്യം നിങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ടോ. അത് തെറ്റാണോ അല്ലയോ എന്നും ബാല ചോദിക്കുന്നു. തെറ്റാണെന്ന് സന്തോഷ് സമ്മതിക്കുകയും ചെയ്യുന്നുണ്ട്.

പിന്നാലെ മോഹൻലാലിനോടും ഭാര്യ സുചിത്രയോടും മാപ്പ് പറയാൻ ബാല സന്തോഷിനോട് ആവശ്യപ്പെട്ടു. മാത്രമല്ല മലയാളത്തിലെ ഒരു നടിയെ കുറിച്ച്‌ ബോഡി ഷെയ്മിംഗ് നടത്തിയതിനും ബാല സന്തോഷിനെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്നുണ്ട്. സ്വന്തം വീട്ടിലുള്ള ആളിനാണ് ഈ അനുഭവമെങ്കില്‍ വെറുതെ ഇരിക്കുമോയെന്നും ബാല ചോദിക്കുന്നുണ്ട്. തെറ്റായ കാര്യമാണിതെന്നും ബാല പറയുന്നു. വൈറല്‍ ആയൊരാളല്ലേ താങ്ങള്‍, ഇതൊക്കെ കുട്ടികള്‍ കാണില്ലേ. നിങ്ങടെ അമ്മ ഇത് കാണില്ലെ എന്നും ബാല ചോദിക്കുന്നുണ്ട്. പിന്നാലെ എല്ലാവരോടും സന്തോഷ് മാപ്പ് ചോദിക്കുന്നുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക