തിരുപ്പതി: ഭര്‍‌ത്താവിനെ തേടിയെത്തിയ കാമുകിക്ക് സ്വന്തം ഭർത്താവിനെ വിവാഹം കഴിപ്പിച്ച്‌ കൊടുത്ത് ഭാര്യ. ആന്ധ്രപ്രദേശിലാണ് സംഭവം. തിരുപ്പതി ഡക്കിളി അംബേദ്കര്‍ നഗര്‍ സ്വദേശി കല്യാണിനാണ് കാമുകിയെ ഭാര്യ മുൻകൈ എടുത്ത് വിവാഹം കഴിപ്പിച്ച്‌ കൊടുത്തത്.

ടിക്ടോക് താരമായ കടപ്പ സ്വദേശി വിമലയാണ് കല്യാണിന്റെ ഭാര്യ. കല്യാണിനെ തേടി വിശാഖപട്ടണത്ത് നിന്നെത്തിയ നിത്യശ്രീ എന്ന യുവതിയെയാണ് വിമല ഭർത്താവുമായി വിവാഹം കഴിപ്പിച്ചത്. കല്യാണിന്റെ മുന്‍ കാമുകിയാണ് താനെന്നും ചില പ്രശ്നങ്ങളുടെ പേരില്‍ പിരിയേണ്ടി വന്നുതാണെന്നും നിത്യശ്രീ വിമലയോട് പറഞ്ഞു. കല്യാണിനെ പിരിയാന്‍ സാധിക്കില്ലെന്നും നിത്യശ്രീ വിമലയോട് വ്യക്തമാക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ കല്യാണും നിത്യശ്രീയും തമ്മിലുള്ള വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തു. പക്ഷേ വിമല മുന്‍കൈയെടുത്ത് വിവാഹം നടത്തുകയാണ് ചെയ്യ്തത്. വിവാഹം കഴിഞ്ഞ് മൂവരും ഒരുമിച്ച്‌ ജീവിക്കാമെന്നും വിമല തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഡക്കിളിയിലെ ക്ഷേത്രത്തില്‍ വെച്ച്‌ കല്യാണിന്റെയും നിത്യശ്രീയുടെയും വിവാഹം നടന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക