തിരുവോണം ബമ്ബര്‍ ഒന്നാം സമ്മാനം 25 കോടിയാണെങ്കിലും സമ്മാനം ലഭിച്ചയാള്‍ക്ക് നികുതികളെല്ലാം കഴിച്ച്‌ 15 കോടി 75 ലക്ഷം രൂപ ലഭിക്കുമെന്നാണ് കരുതിയത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ലഭിച്ച സമ്മാനത്തുകയില്‍ നിന്ന് ഒന്നരക്കോടിയോളം രൂപ വീണ്ടും നികുതിയിനത്തില്‍ അടക്കേണ്ടി വരും.

ഗ്രീഷ്മ കമല സുന്ദരി എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നികുതി അടക്കേണ്ടതിനെ കുറിച്ച്‌ വിശദമായി പറയുന്നുണ്ട്. 25 കോടി ഒന്നാം സമ്മാനം അടിച്ചാല്‍ ഏജന്റ് കമ്മീഷനും ടാക്‌സും കിഴിച്ച്‌ 15.75 കോടി രൂപയാകും വിജയിയുടെ അക്കൗണ്ടില്‍ എത്തുക. എന്നാല്‍ നികുതി അവിടം കൊണ്ട് തീരുന്നതല്ല ടാക്സ് കണക്കുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഞ്ച് കോടിക്ക് മുകളില്‍ വരുമാനം ഉള്ളവര്‍ ടാക്സിന്റെ 37% സര്‍ചാര്‍ജ് അടക്കണം. കൂടാതെ ടാക്‌സും സെസ് ചാര്‍ജും ചേര്‍ന്ന തുകയുടെ 4% ഹെല്‍ത്ത് & എഡ്യൂക്കേഷന്‍ സെസ് അടക്കണം. ഇങ്ങനെ കണക്കുകളെല്ലാം കുറച്ച്‌ വിജയിക്ക് ആകെ ഉപയോഗിക്കാന്‍ കഴിയുക 12.88 കോടി രൂപ മാത്രമാണ്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അടുത്ത വര്‍ഷം ഓണം ബംബര്‍ വില്‍പ്പന തുടങ്ങിയാല്‍ അല്ലെങ്കില്‍ നറക്കെടുപ്പ് നടന്നു കഴിഞ്ഞാല്‍ മാധ്യമങ്ങളില്‍ ഇന്ന് ബംബര്‍ സമ്മാനം കിട്ടിയ വ്യക്തിയുടെ ഒരു ഇന്റര്‍വ്യൂ വരാന്‍ സാധ്യതയുണ്ട്. അതില്‍ അദ്ദേഹം ഒരു ആരോപണം ഉന്നയിക്കും. “ടാക്‌സ് എല്ലാം കുറച്ച്‌ എനിക്ക് ലഭിച്ച 15 കോടി 75 ലക്ഷം രൂപയ്ക്ക് പുറമെ 2.86 കോടി രൂപ കൂടി നികുതി അടക്കാന്‍ ഇന്‍കം ടാക്‌സ് ആവശ്യപ്പെട്ടു” എന്നായിരിക്കും ആരോപണം.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഒരു സ്ത്രീ ഇതുപോലൊരു ആരോപണം ഉന്നയിച്ചിരുന്നു. ഇന്ന് കഴിഞ്ഞ വര്‍ഷത്തെ വിജയിയും ഇതേ കാര്യം പറഞ്ഞിരുന്നു. ഒന്നരക്കോടിയോളം രൂപ വീണ്ടും നികുതി അടക്കേണ്ടി വന്നു എന്ന്. ഒരു മാധ്യമവും യഥാര്‍ത്ഥ കണക്കുകള്‍ പറയില്ല. കുറച്ച്‌ ദിവസം സര്‍ക്കാരിനെയും ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനേയും തെറിവിളിപ്പിക്കാം.

25 കോടിയുടെ സമ്മാനത്തുകയില്‍ നിന്ന് ഏജന്റ് കമ്മീഷനും ടാക്‌സും കഴിച്ച്‌ 15.75 കോടി സമ്മാനര്‍ഹന് ലഭിക്കും എന്നാണ് ഇത്തവണത്തെ ഓണം ബമ്ബറിനെ കുറിച്ചുള്ള എല്ലാ മാധ്യമ വാര്‍ത്തകളും. സമ്മാനം ലഭിച്ച വ്യക്തിയും അങ്ങിനെ തന്നെയാണ് കരുതുന്നത് എന്ന് ഒരു ഇന്റര്‍വ്യൂ കണ്ടപ്പോള്‍ മനസിലായി. 25 കോടിയുടെ 10% ഏജന്റ് കമ്മീഷന്‍ കഴിച്ചാല്‍ 22.5 കോടി. അതിന്റെ 30% TDS (6.75 കോടി) കുറച്ചാല്‍ 15.75 കോടി. ഇത്രയും തുക സമ്മാനം ലഭിച്ചയാളുടെ ബാങ്ക് അക്കൗണ്ടില്‍ വരും എന്നത് വസ്തുതയാണ്. എന്നാല്‍ ടാക്‌സ് അവിടെ കഴിഞ്ഞിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക