കേരള ലോട്ടറിയുടെ ഓണം ബംപര്‍ വില്‍പ്പന ജൂലൈ 18 ന് ആരംഭിക്കും. വന്‍ മാറ്റങ്ങളോടെയാണ് ഇത്തവണ ഓണം ബംപര്‍ എത്തുന്നത്. ടിക്കറ്റ് വില 500 രൂപയാണ്. നേരത്തെ ഇത് 300 രൂപയായിരുന്നു. ടിക്കറ്റിന് വില കൂടിയതിനൊപ്പം സമ്മാനങ്ങളുടെ മൂല്യവും വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്.

ഇത്തവണ ഒന്നാം സമ്മാനം 25 കോടി രൂപയാണ് ! 2019 മുതല്‍ ഓണം ബംപര്‍ ഒന്നാം സമ്മാനം 12 കോടിയായിരുന്നു. ആകെ 126 കോടി രൂപയുടെ സമ്മാനങ്ങളാണ് ഇത്തവണ ഓണം ബംപറിലുള്ളത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയാണ് 25 കോടി. ഇന്ത്യയില്‍ ഒരിടത്തും ഒരു ലോട്ടറി ടിക്കറ്റിന് ഇത്ര വലിയ സമ്മാനത്തുക ഇതുവരെ നല്‍കിയിട്ടില്ല. സെപ്റ്റംബര്‍ 18 നാണ് ഓണം ബംപര്‍ നറുക്കെടുപ്പ്. ഒന്നാം സമ്മാനമായ 25 കോടിയില്‍ നികുതി, കമ്മിഷന്‍ എന്നിവ കിഴിച്ച്‌ 15.75 കോടിയാണ് ഭാഗ്യശാലിയുടെ കൈകളില്‍ എത്തുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒന്‍പത് പേര്‍ക്ക് സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം ലഭിക്കും. രണ്ടാം സമ്മാനം അഞ്ച് കോടിയാണ്. മൂന്നാം സമ്മാനം പത്ത് ടിക്കറ്റിന് ഒരു കോടി. കൂടാതെ 90 ടിക്കറ്റുകള്‍ക്ക് ഒരു ലക്ഷം രൂപയും 72,000 ടിക്കറ്റുകള്‍ക്ക് 5,000 രൂപയും ലഭിക്കും. ഒന്നാം സമ്മാനത്തിനു അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് കമ്മിഷനായി 2.50 കോടി രൂപ ലഭിക്കും. ലോട്ടറി വ്യവസായത്തെ കൂടുതല്‍ ജനകീയമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക