കേരള സംസ്ഥാന ലോട്ടറിയുടെ ഓണം ബമ്ബറിന് നാല് അവകാശികള്‍. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശികളായ നടരാജൻ, പാണ്ഡ്യരാജ്, കുപ്പുസ്വാമി, രാമസ്വാമി എന്നിവര്‍ ചേര്‍ന്നാണ് ലോട്ടറി ടിക്കറ്റെടുത്തത്. TE 230662 നമ്ബര്‍ ടിക്കറ്റിനാണ് ഇക്കുറി ഓണം ബമ്ബര്‍ അടിച്ചത്.വാളയാറിലെ നിന്നാണ് ടിക്കറ്റെടുത്തത്. കോഴിക്കോട് പാളയത്തുള്ള ബാവ ലോട്ടറി ഏജന്‍സീസില്‍നിന്ന് കൊണ്ടുവന്ന ടിക്കറ്റുകളാണ് വാളയാറില്‍ വിറ്റത്.

റെക്കോര്‍ഡ് വില്‍പ്പനയാണ് ഇക്കുറി ഓണം ബമ്ബര്‍ നടത്തിയിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം ആകെ 66.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ഇത്തവണ അത് 75.7 ലക്ഷം കടന്നു. ടിക്കറ്റ് വില്‍പ്പനയില്‍ പാലക്കാട്‌, തിരുവനന്തപുരം ജില്ലകളാണ് മുന്നില്‍. മൂന്നാമതായി തൃശ്ശൂരുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

7 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട്‌ മാത്രം ഇത് വിറ്റത്. തിരുവനന്തപുരത്ത് ആറ് ലക്ഷത്തി മുപ്പതിനായിരത്തിലധികം ടിക്കറ്റുകളും തൃശൂരില്‍ ആറ് ലക്ഷത്തിലധികം ടിക്കറ്റുകളും വിറ്റഴിഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക