നമ്മുടെ ആരോഗ്യവും ജീവിതചര്യകളും ചര്‍മ്മവുമെല്ലാം പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്. ചില പൊടിക്കൈകളും രീതികളും പിന്തുടര്‍ന്നാല്‍ നമ്മുടെ ശരീരം നമുക്ക് ആരോഗ്യത്തോടെ തന്നെ കാത്തുസൂക്ഷിക്കാന്‍ സാധിക്കും. ശരീരത്തിന്റെ ഒരു പ്രത്യേക ഭാഗമാണ് പൊക്കിള്‍. പൊക്കിള്‍ക്കൊടി ബന്ധം അമ്മയും കുഞ്ഞുമായുള്ള ബന്ധത്തിന്റെ തീവ്രതയുമാണ്.

ഈ പൊക്കിള്‍ സ്ഥാനവും പല രോഗങ്ങള്‍ക്കുളള ചികിത്സാവിധിയാകാറുണ്ട്. ആയുര്‍വേദത്തില്‍ നേവല്‍ ചക്ര എന്നു പറയുന്നു. പൊക്കിളിന് ചുറ്റുമുള്ള ചക്രം, ഇവിടെ ഊര്‍ജവും ചിന്താശക്തിയെ നിയന്ത്രിയ്‌ക്കുന്ന ഘടകങ്ങളുമെല്ലാം ഉണ്ടെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. സര്‍ഗശക്തി വര്‍ദ്ധിയ്‌ക്കാനും നല്ല ഊര്‍ജത്തിനുമെല്ലാം ഈ ഭാഗം ഉത്തേജിപ്പിച്ചു വയ്‌ക്കണമെന്നും ആയുര്‍വേദം പറയുന്നു. പൊക്കില്‍കൊടിയില്‍ അല്‍പ്പം നെയ്യ് പുരട്ടുന്നത് നല്ലൊരു ചികിത്സാവിധിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചര്‍മ്മത്തിന് തിളക്കം

പതിവായി പൊക്കിളിന്റെ ഭാഗത്ത് നെയ്യ് പുരട്ടുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കും. രാത്രിയില്‍ ഇത് പതിവായി ചെയ്യുന്നത് ചര്‍മ്മത്തെ വളരെക്കാലം തിളക്കമുള്ളതാക്കി നിലനിര്‍ത്തുകയും മുഖക്കുരു കുറയ്‌ക്കാനും സഹായിക്കും.ചര്‍മ്മത്തിലുള്ള പാടുകള്‍ നീക്കം ചെയ്യുകയും ഘടന നിലനിര്‍ത്താനും സഹായിക്കും.

മുടികൊഴിച്ചില്‍

മുടിപൊട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇത് സഹായിക്കും. മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും മുടി കൊഴിച്ചില്‍ കുറയ്‌ക്കാനും നെയ്യ് പുരട്ടുന്നത് സഹായിക്കും

സന്ധി വേദന

സന്ധിവേദനയ്‌ക്ക് നെയ്യ് പുരട്ടുന്നതിലൂടെ വലിയ ആശ്വാസം ലഭിക്കുന്നു.പൊക്കിളില്‍ നെയ്യ് പുരട്ടുന്നത് ശരീരത്തിന്റെ കോശങ്ങളിലേയ്‌ക്ക് ഇത് വേഗത്തില്‍ ആഗിരണം ചെയ്യപ്പെടുന്നതിന് സഹായിക്കുന്നു.

മലബന്ധം

പൊക്കിള്‍കൊടിയില്‍ നെയ്യ് പുരട്ടിയാല്‍ ഒരാഴ്ചയ്‌ക്കുള്ളില്‍ തന്നെ പരിഹാരം കാണാന്‍ സാധിക്കും.

ആര്‍ത്തവ വയറുവേദന

ആര്‍ത്തവസമയത്തെ അസഹനീയമായ വയറുവേദനയ്‌ക്ക് പരിഹാരം കാണാന്‍ നെയ്യ് പുരട്ടുന്നതിലൂടെ സാധിക്കും. പൊക്കിളില്‍ നെയ്യ് പുരട്ടുന്നത് വയര്‍ കുറയ്‌ക്കാനുള്ള നല്ലൊരു വഴി കൂടിയാണ്. ഇതിലോ മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ നേരിട്ട് വയറിന്റെ ഉള്ളിലേയ്‌ക്കിറങ്ങി കൊഴുപ്പുണ്ടാക്കുന്ന അഡിപോസ് ടിഷ്യൂവിനെ കുറയ്‌ക്കുന്നു. ഇത് വയറ്റിലെ കൊഴുപ്പു കുറയ്‌ക്കും. വയര്‍ കുറയ്‌ക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക