ബുര്‍ജ് ഖലീഫയ്ക്കരുകില്‍ പിറന്നാള്‍ ആഘോഷിച്ച്‌ വിഘ്‌നേഷ് ശിവന്‍. ഭാര്യ നയന്‍താരയ്ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും ഒപ്പമായിരുന്നു വിഘ്‌നേഷിന്റെ പിറന്നാളാഘോഷം. പിറന്നള്‍ ദിനത്തില്‍ ഭര്‍ത്താവിനു വേണ്ടി സര്‍പ്രൈസ് ഒരുക്കിയായിരുന്നു നയന്‍താര ആ നിമിഷങ്ങള്‍ മനോഹരമാക്കിയത്. ബുര്‍ജ് ഖലീഫയ്ക്കരികില്‍ സ്വപ്നസമാനമായ പിറന്നാള്‍ ആഘോഷമായിരുന്നു തന്റേതെന്ന് വിഘ്‌നേഷ് ശിവന്‍ പറഞ്ഞു. വിഘ്‌നേഷിന്റെ അമ്മ, സഹോദരി അടുത്ത സുഹൃത്തുക്കള്‍ കുടുംബാംഗങ്ങള്‍ എന്നിവര്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു.

”സ്‌നേഹം നിറഞ്ഞ കുടുംബാംഗങ്ങള്‍ക്കൊപ്പം മനസ്സുനിറഞ്ഞ പിറന്നാള്‍ ആഘോഷം. ഭാര്യയില്‍ നിന്നും അതിശയിപ്പിച്ച സര്‍പ്രൈസും. എന്റെ തങ്കം. ബുര്‍ജ് ഖലീഫയുടെ താഴെ നിന്ന് സ്വപ്നസമാനമായ പിറന്നാള്‍. അതും എന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം. ഇതില്‍ കൂടുതല്‍ എന്തുവേണം. ഈ നല്ല നിമിഷങ്ങള്‍ തന്ന് ജീവിതം അനുഗ്രഹീതപൂര്‍ണമാക്കുന്ന ദൈവത്തോട് നന്ദി.”പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച്‌ വിഘ്‌നേഷ് കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മൂന്ന് പിറന്നാള്‍ കേക്കുകളും വിഘ്‌നേഷിനായി ഒരുക്കിയിരുന്നു. സുഹൃത്തുക്കളുടെയും അമ്മയുടെയും നയന്‍താരയുടേതുമായി മൂന്ന് പിറന്നാള്‍ കേക്കുകളാണ് വിഘ്‌നേഷിനായി ഒരുക്കിയത്. അമ്മയുടെ പിറന്നാള്‍ കേക്കില്‍ ‘പിറന്നാള്‍ ആശംസകള്‍ മകനേ’ എന്നും സുഹൃത്തുക്കളുടെ കേക്കില്‍ ‘പിറന്നാള്‍ ആശംസകള്‍ വിക്കി സര്‍’ എന്നും എഴുതിയപ്പോള്‍ ‘പിറന്നാള്‍ ആശംസകള്‍ മൈ ഉലകം’ എന്നായിരുന്നു നയന്‍താര ഒരുക്കിയ കേക്കിലെ ആശംസ.


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക