ഓണ്‍ലൈന്‍ ഗെയിം കളി ജയിച്ചാല്‍ കിട്ടുന്ന തുകക്ക് 30 ശതമാനം ഉറവിടത്തില്‍നിന്നുള്ള നികുതി (ടി.ഡി.എസ്) ഈടാക്കാന്‍ ബജറ്റില്‍ ശിപാര്‍ശ. ഒപ്പം, ഇപ്പോഴത്തെ 10,000 രൂപ പരിധി ഒഴിവാക്കും.

ഗെയിമിനായുള്ള അക്കൗണ്ടില്‍ (യൂസര്‍ അക്കൗണ്ട്) നിന്ന് ഈ തുക കുറവുചെയ്തിട്ടില്ലെങ്കില്‍, ധനകാര്യവര്‍ഷത്തിന്റെ അവസാനം വ്യക്തിയില്‍നിന്ന് നികുതി പിടിക്കും. മൊത്തം ഓണ്‍ലൈന്‍ കളികളില്‍നിന്നുള്ള വരുമാനമാണ് കണക്കാക്കുകയെന്ന് റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര ബജറ്റിനുശേഷം വാര്‍ത്താലേഖകരോട് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക