ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്‌ആപ്പ്. ഉപയോക്താക്കള്‍ക്ക് ആവശ്യമായ നിരവധി തരത്തിലുള്ള ഫീച്ചറുകള്‍ ഇതിനോടകം വാട്സ്‌ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്.

അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള അവസരവുമായാണ് വാട്സ്‌ആപ്പ് എത്തിയിരിക്കുന്നത്. നിലവില്‍, അയച്ച സന്ദേശത്തില്‍ എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചാല്‍ അവ തിരുത്താനുള്ള ഓപ്ഷന്‍ ഇല്ല. എന്നാല്‍, പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നതോടെ, തെറ്റുകള്‍ തിരുത്തി പുതിയ മെസേജ് അയക്കാന്‍ സാധിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവില്‍, ഈ ഫീച്ചര്‍ വികസിപ്പിച്ച്‌ കൊണ്ടിരിക്കുകയാണ്. വൈകാതെ തന്നെ, ഇവ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കും. ബീറ്റ വേര്‍ഷത്തിലാണ് ആദ്യം അവതരിപ്പിക്കുക. അതേസമയം, ഈ ഫീച്ചര്‍ ഏതുതരത്തിലാണ് എത്തുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. എഡിറ്റഡ് ഓപ്ഷന്‍ നല്‍കാനുളള സാധ്യതയാണ് കൂടുതല്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക