മെഴ്‌സിഡസ് ബെന്‍സിന്റെ കരുത്തന്‍ മോഡലായ എ.എം.ജി. ജി.എല്‍.എ.35 സ്വന്തമാക്കി അപര്‍ണ ബാലമുരളി . 59.40 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.മെഴ്‌സിസീസ് വാഹനശ്രേണിയിലെ ഏറ്റവും കുഞ്ഞന്‍ എസ്.യു.വിയാണ് ഈ വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്ററാണ്.

ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍, 64 നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിങ്ങ്, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനും ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററിനുമായി 10.25 ഇഞ്ച് വലിപ്പമുള്ള രണ്ട് ഡിസ്‌പ്ലേകള്‍ തുടങ്ങിയവയാണ് ഇന്റീരിയറിലെ ഹൈലൈറ്റ്. ഒരു സെക്കന്റ് ക്ലാസ് യാത്ര, മഹേഷിന്റെ പ്രതികാരം, ഒരു മുത്തശ്ശി ഗഥ, സര്‍വ്വോപരി പാലാക്കാരന്‍, സണ്‍ഡേ ഹോളിഡേ, കാമുകി, ബി ടെക്ക്, അള്ള് രാമേന്ദ്രന്‍, സര്‍വം താളമയം, ‘സൂരറൈ പോട്ര്’ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങള്‍ അപര്‍ണ ഇതിനകം പൂര്‍ത്തിയാക്കി കഴിഞ്ഞു. സുന്ദരി ഗാര്‍ഡന്‍സ് ആണ് അപര്‍ണയുടെ ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക