ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഫീച്ചര്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ്. ഇപ്പോഴിതാ സുപ്രധാനമായ പുതിയ ഫീച്ചര്‍ കൂടി അവതരിപ്പിക്കുകയാണ് വാട്‌സ്‌ആപ്പ്. നിലവിൽ അക്കൗണ്ടിലെ ചാറ്റുകളും മീഡിയയും ഗൂഗിള്‍ ഡ്രൈവിലോ ഐക്ലൗഡിലോ ബാക്‌അപ് ചെയ്യാന്‍ വാട്‌സാപില്‍ സാധിക്കും.

എന്നാല്‍ ഇത് കൂടാതെയുള്ള ഓപ്ഷനാണ് ഇപ്പോള്‍ അവതരിപ്പിച്ചത്. ഇനി ചാറ്റുകള്‍ പ്രത്യേകം പ്രത്യേകമായി പിഡിഎഫായോ, ടെക്സ്റ്റ് ആയോ സേവ് ചെയ്ത് സൂക്ഷിക്കാം. വ്യത്യസ്ത ഉപകരണങ്ങളില്‍ ഈ സംഭാഷണം കാണാനോ അല്ലെങ്കില്‍ പ്രിന്റ് എടുക്കാനോ സാധിക്കും. ആന്‍ഡ്രോയിഡില്‍, എക്‌സ്‌പോര്‍ട്ടു ചെയ്ത ഡേറ്റയില്‍ സന്ദേശങ്ങളും മീഡിയയും മാത്രമേ ഉള്‍പ്പെടുന്നുള്ളൂ, അതേസമയം അത് കോള്‍ ലോഗുകളോ സ്റ്റാറ്റസ് അപ്‌ഡേറ്റുകളോ കാണിക്കുകയില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചെയ്യേണ്ടത് ഇത്രമാത്രം: ആന്‍ഡ്രോയിഡില്‍ വാട്‌സ്‌ആപ്പ് ചാറ്റ് തുറന്നു ത്രീഡോട് മെനുവില്‍ ടാപ് ചെയ്യുക.

ക്രമീകരണങ്ങള്‍ ( settings ) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

ചാറ്റുകൾ ( chats) ഓപ്ഷനില്‍ ടാപ് ചെയ്യുക.

ചാറ്റ് ഹിസ്റ്ററി ഓപ്ഷനിലേക്കു നാവിഗേറ്റ് ചെയ്തശേഷം ടാപ് ചെയ്യുക.

എക്‌സ്‌പോര്‍ട് എന്ന ഓപ്ഷനില്‍ ടാപ് ചെയ്ത് സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന സംഭാഷണം തിരഞ്ഞെടുക്കുക.

എക്‌സ്‌പോര്‍ട് ചെയ്ത ചാറ്റുകള്‍ ടെക്സ്റ്റ് ഫയല്‍ ആയി ലഭിക്കും.ഓപ്പണ്‍ ചെയ്യുന്ന ഇന്‍-ബില്‍റ്റ് സോഫ്റ്റ്വെയറുകളില്‍ പിഡിഎഫ് ആയി സേവ് ചെയ്യാനുള്ള സംവിധാനവും ലഭിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക