ഇടതു മുന്നണിക്കൊപ്പമെന്ന ശക്തമായ സന്ദേശം നല്‍കാൻ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം. ഇടതുപക്ഷത്തു നിന്നും ജോസ് കെ മാണിയും കൂട്ടരും പുറത്തു വരുമെന്ന ചര്‍ച്ചകള്‍ ചില യുഡിഎഫ് കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. ഇതിനിെടായണ് കേരളാ കോണ്‍ഗ്രസിന്റെ പുതിയ നീക്കം രാഷ്ട്രീയ ചര്‍ച്ചയാകുന്നത്. റബറിനെപ്പറ്റി പ്രസംഗിച്ച തോമസ് ചാഴികാടൻ എംപിയെ പരസ്യമായി ശാസിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേരളാ കോണ്‍ഗ്രസില്‍ വലിയ അതൃപ്തിയുണ്ട്. എന്നാല്‍ ഈ അതൃപ്തി പരിഹിരിക്കാനുള്ള നീക്കം തുടങ്ങുകയാണ് കേരളാ കോണ്‍ഗ്രസ്.

തോമസ് ചാഴിക്കാടനെ അപമാനിച്ചതിന്റെ വേദന മുഖ്യമന്ത്രി നേരിട്ടു റബര്‍ കര്‍ഷകരുടെ യോഗം വിളിക്കാൻ തീരുമാനിച്ച സാഹചര്യത്തില്‍ മാറിയെന്നാണ് കേരളാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ക്യാപ്പ്സൂൾ. നവകേരള സദസിനെ കുറിച്ച്‌ തോമസ് ചാഴിക്കാടന് ഒന്നും അറിയില്ലേ എന്ന പരസ്യ അധിക്ഷേപവും ആയിട്ടാണ്കോട്ടയത്തെ രാഷ്ട്രീയ ചര്‍ച്ചകള്‍ പിണറായി പുതിയ തലത്തിലെത്തിച്ചത്. എന്നാല്‍ റബ്ബറില്‍ മുഖ്യമന്ത്രി എടുത്ത തീരുമാനം ഇതിനുള്ള പ്രായശ്ചിത്തമാണെന്നാണ് കേരളാ കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്. അതുകൊണ്ട് പിണറായിയുമായി ജോസ് കെ മാണി സഹകരിക്കുന്നതിൽ തെറ്റില്ലെന്നും പാർട്ടി വിശദീകരിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രിയുടെ അധിക്ഷേപത്തിന്റെ പേരിൽ കേരള കോൺഗ്രസിൽ അതിർത്തിയുണ്ട് എന്ന വാദം പൊളിക്കാനും, മുഖ്യമന്ത്രിയെ പ്രസാദിപ്പിക്കുവാനും അദ്ദേഹത്തിന് വേണ്ടി വേദി ഒരുക്കാനാണ് കേരള കോണ്‍ഗ്രസ് (എം) തീരുമാനം. ജനുവരി 17നു തിരുവനന്തപുരത്ത് കെ.എം.മാണിയുടെ ആത്മകഥ പ്രകാശനച്ചടങ്ങിലേക്ക് കേരള കോണ്‍ഗ്രസ് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചു. പഴയ അസംബ്ലി മന്ദിരത്തിലാണ് പ്രകാശനച്ചടങ്ങ്. സിപിഎമ്മും കേരള കോണ്‍ഗ്രസു (എം)മായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് മുഖ്യമന്ത്രിയെ പരിപാടിക്ക് ക്ഷണിച്ചത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ജനുവരി അഞ്ചിനു കോട്ടയത്തു ചേരും.

പാർലമെന്റ് തിരഞ്ഞെടുപ്പിൽ അധിക സീറ്റ് ആവശ്യമാണ് കേരള കോൺഗ്രസ് പരസ്യമായി മുന്നോട്ടുവെക്കാൻ സാധ്യത. എന്നാൽ ഇതിന് പിന്നിലെ യഥാർത്ഥ ഉദ്ദേശം ജോസ് കെ മാണിക്ക് ജൂണിൽ രാജ്യസഭാ കാലാവധി അവസാനിക്കുമ്പോൾ തുടർച്ച ഉറപ്പുവരുത്തുക എന്നതാണ്. അത്തരത്തിൽ സംഭവിക്കണമെങ്കിൽ തങ്ങൾക്ക് അവകാശപ്പെട്ട രാജ്യസഭാ സീറ്റിൽ സിപിഎം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം. ഇതിനുവേണ്ടി മുഖ്യമന്ത്രിയെ ഏത് വിധത്തിലും പ്രീണിപ്പിക്കാനാണ് ജോസ് കെ മാണിയുടെ ശ്രമം. ജനുവരി 17ന് സ്വന്തം പിതാവിന്റെ ആത്മകഥ പ്രകാശനത്തിൽ മുഖ്യമന്ത്രിയെ മുഖ്യാതിഥിയാക്കി പ്രസാദിപ്പിച്ച് രാജ്യസഭയിൽ തുടരവസരം നേടാനാണ് അണികളുടെ വികാരം കണക്കിലെടുക്കാതെ ജോസ് കെ മാണി ശ്രമിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക