തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ സർവീസ് നടത്താൻ തീരുമാനിച്ച് കെ എസ് ആർ ടി സി. ഡോക്കിലുള്ള ബസുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി സർവീസ് ലഭ്യമാക്കാൻ അധികൃതർ നിർദേശം നൽകി .

സ്വകാര്യ ബസുകൾ മാത്രം സർവീസ് നടത്തുന്ന റൂട്ടുകളിൽ കെ എസ് ആർ ടി സി സ്‌പെഷ്യൽ സർവീസ് നടത്തും. കൂടാതെ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന റൂട്ടുകളിൽ വരുമാനം കുറഞ്ഞ കെഎസ്ആർ ടിസി ബസുകൾ ക്രമീകരിക്കും. മാത്രമല്ല അധിക ട്രിപ്പുകൾ താത്ക്കാലികമായി ക്രമീകരിച്ച് ഓപ്പറേറ്റ് ചെയ്യണമെന്നും കെഎസ്ആർടിസിക്ക് നിർദേശം നൽകിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിദ്യർത്ഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ സബ് സിഡി നൽകണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യ ബസുകൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ ബസുടമകളുടെ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗതാഗത മന്ത്രി ആന്റണി രാജുവിന് നോട്ടിസ് നൽകിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക