ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ തിരഞ്ഞെടുത്ത വേരിയന്റുകളുടെ വില പ്രഖ്യാപിച്ചു . ശക്തമായ ഹൈബ്രിഡ് വേരിയന്റുകളുടെ വിലകള്‍ മാത്രമാണ് കമ്ബനി വെളിപ്പെടുത്തിയിരിക്കുന്നത്. ടൊയോട്ട ഹൈറൈഡര്‍ ശക്തമായ ഹൈബ്രിഡ് പതിപ്പ് എസ്, ജി, വി എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. 15.11 ലക്ഷം മുതല്‍ 18.99 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂംവില. മൈല്‍ഡ് ഹൈബ്രിഡ് വേരിയന്റുകളുടെ വില ഘട്ടം ഘട്ടമായി പ്രഖ്യാപിക്കുമെന്ന് കമ്ബനി അറിയിച്ചു.

  • ഹൈറൈഡര്‍ ഹൈബ്രിഡ് എസ് ന് 15.11 ലക്ഷം രൂപ.
  • ഹൈറൈഡര്‍ ഹൈബ്രിഡ് ജി യ്ക്ക് 17.49 ലക്ഷം രൂപ.
  • ഹൈറൈഡര്‍ ഹൈബ്രിഡ് വി യ്ക്ക് 18.99 ലക്ഷം രൂപ

ടൊയോട്ട ഹൈറൈഡര്‍ സവിശേഷതകള്‍

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതിയ ടൊയോട്ട ഹൈറൈഡര്‍ ഹൈബ്രിഡ് പതിപ്പിന് കരുത്തേകുന്നത് 92 ബിഎച്ച്‌പിയും 122 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.5 എല്‍ ടിഎന്‍ജിഎ അറ്റ്കിന്‍സണ്‍ സൈക്കിള്‍ എഞ്ചിനാണ്. ഇലക്‌ട്രിക് മോട്ടോര്‍ 79ബിഎച്ച്‌പിയും 141എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. പരമാവധി ഉപയോഗിക്കാവുന്ന ശക്തിയും ടോര്‍ക്കും 115 bhp ഉം 122 Nm ഉം ആണ്. ടൊയോട്ടയുടെ ഇ-ഡ്രൈവ് സംവിധാനത്തോടെയാണ് ഇത് വരുന്നത്. ഇലക്‌ട്രിക് മോട്ടോറില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് 25 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്ന് കമ്ബനി അവകാശപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക