ന്യൂയോര്‍ക്ക്: മനുഷ്യവിസര്‍ജ്യം ചാരമാക്കുന്ന പുതിയ ടോയ്‌ലെറ്റ് വികസിപ്പിക്കാനൊരുങ്ങി സാംസങ്. വെള്ളം ആവശ്യമില്ലാത്ത തരത്തിലാണ് ടോയ്‌ലെറ്റ് രൂപകല്‍പന ചെയ്യുന്നത്. ബില്‍ ഗേറ്റ്‌സുമായി ചേര്‍ന്നാണ് സാംസങ് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്യുന്നത്.

ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ‘റീഇന്‍വെന്റ് ദ ടോയ്‌ലെറ്റ്’ ചാലഞ്ചിന്റെ ഭാഗമായാണ് പുത്തന്‍ ടോയ്‌ലെറ്റ് വികസിപ്പിക്കുന്നത്. 2011ല്‍ ആരംഭിച്ചതാണ് ചലഞ്ച്. മനുഷ്യവിസര്‍ജ്യം സുരക്ഷിതമായും ഫലപ്രദമായും കൈകാര്യം ചെയ്യാനാവുന്ന ടോയ്‌ലെറ്റ് നിര്‍മിക്കാനുള്ള ആശയങ്ങള്‍ ഫൗണ്ടേഷന്‍ ക്ഷണിച്ചിരുന്നു. ഇതിലാണ് ഖരമാലിന്യം ചാരമാക്കുന്ന ആശയം വന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടോയ്‌ലെറ്റിന്റെ പ്രോട്ടോടൈപ്പ് തയാറായതായാണ് വിവരം. സാംസങ്ങിലെ റിസര്‍ച്ച്‌ ആന്‍ഡ് ഡവലപ്‌മെന്റ് ടീമുമായി ചേര്‍ന്ന് ബില്‍ ഗേറ്റ്‌സ് ടോയ്‌ലെറ്റ് വികസിപ്പിക്കാനുള്ള ആലോചനകള്‍ ആരംഭിച്ചിട്ടുണ്ട്. താപപരിചരണ, ജൈവമാലിന്യ സംസ്‌കരണ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച്‌ മനുഷ്യവിസര്‍ജ്യത്തിലെ രോഗാണുക്കളെ നിര്‍വീര്യമാക്കുന്ന രീതിയാണ് പദ്ധതിയിലുള്ളത്.

ഖരമാലിന്യത്തിലെ ജലാംശം ഇല്ലാതാക്കി ഉണക്കുകയും ചാരമാക്കിക്കളയുകയുമാണ് രീതി. മൂത്രം അടക്കമുള്ള ദ്രാവകമാലിന്യം ജൈവശുദ്ധീകരണ പ്രക്രിയയിലൂടെ ശുദ്ധീകരിച്ചെടുക്കും. ഈ വെള്ളം റീസൈക്കിള്‍ ചെയ്ത് ഉപയോഗത്തിന് പറ്റിയ തരത്തിലേക്ക് മാറ്റുകയും ചെയ്യുമെന്ന് സാംസങ്ങിന്റെ വെബ്‌സൈറ്റില്‍ ചൂണ്ടിക്കാട്ടുന്നു.

ജലക്ഷാമമുള്ള സ്ഥലങ്ങളിലടക്കം ഉപയോഗപ്രദമായിരിക്കും ടോയ്‌ലെറ്റ്. ആരോഗ്യപരമായും പുതിയ ആശയം ഗുണപരമായിരിക്കുമെന്നും കമ്ബനി അവകാശപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെയും യൂനിസെഫിന്റെയും കണക്കുപ്രകാരം ലോകത്തെ 3.6 ബില്യന്‍ മനുഷ്യര്‍ വേണ്ടത്ര സുരക്ഷയോ വൃത്തിയോ ഇല്ലാത്ത ശുചീകരണ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതൂമലം ഓരോ വര്‍ഷവും അഞ്ചുലക്ഷത്തോളം കുട്ടികള്‍ വയറിളക്കരോഗങ്ങള്‍ ബാധിച്ചു മരിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക