തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചെന്നൈയിലേക്ക് പോകും. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലുള്ള സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിക്കാനാണ് പിണറായി വിജയന്റെ സന്ദര്‍ശനം. ഇന്നു പകല്‍ മുഴുവന്‍ പിണറായി കോടിയേരിക്കൊപ്പം ചെലവഴിക്കുമെന്നാണ് സൂചന.

കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അര്‍ബുദബാധിതനായ കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞത്. ഇതിനു പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ചെന്നൈയിലേക്ക് മാറ്റുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞദിവസം എംബി രാജേഷ്, എ എന്‍ ഷംസീര്‍, മുസ്ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ കോടിയേരി ബാലകൃഷ്ണനെ ചെന്നൈ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. കോടിയേരി ഒഴിഞ്ഞതിനെത്തുടര്‍ന്ന് എം വി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക