ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ അവരുടെ മൂത്തമകന്‍ ചാള്‍സ് ബ്രിട്ടന്റെ അടുത്ത രാജാവായി സ്ഥാനമേറ്റെടുത്തു. ബ്രിട്ടന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍കാലം സിംഹാസനത്തിലിരുന്ന നേട്ടം സ്വന്തമാക്കിയാണ് 96-കാരിയായ എലിസബത്ത് വിടവാങ്ങുന്നത്. ചക്രവര്‍ത്തിയാകുന്നതോടെ അദ്ദേഹം ചാള്‍സ് മൂന്നാമന്‍ എന്ന പേര് ഏറ്റെടുക്കും.

73ാം വയസിലാണ് ചാള്‍സ് അധികാരമേറ്റെടുക്കുന്നത്. ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കൂടിയ ആളായിരിക്കും ചാള്‍സ് മൂന്നാമന്‍. തന്റെ കാലശേഷം മകന്‍ ചാള്‍സ് രാജകുമാരന്‍ ബ്രിട്ടനിലെ രാജാവാകുമ്ബോള്‍, അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ കാമിലയെ രാജ്ഞിയെന്നു വിളിക്കാമെന്നു എലിസബത്ത് രാജ്ഞി നേരത്തെ പറഞ്ഞിരുന്നു. രാജ്ഞിയുടെ എഴുപതാം ഭരണ വാര്‍ഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ചാള്‍സിന്റെ രണ്ടാം ഭാര്യ കാമിലയ്‌ക്ക് ക്വീന്‍ കൊന്‍സൊറ്റ്’ (രാജപത്‌നി) പദവി മുന്‍കൂട്ടി സമ്മാനിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യയില്‍ നിന്ന് കടത്തിക്കൊണ്ടുപോയ 105 കാരറ്റ് വരുന്ന കോഹിനൂര്‍ രത്‌നം അലങ്കരിച്ച രാജ കിരീടം ഇനി കാമിലയുടെ കൈവശമെത്തും. നിലവില്‍ അത് ടവര്‍ ഓഫ് ലണ്ടനില്‍ പ്രദര്‍ശിപ്പിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക