ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ റിലയൻസ് ഒരുങ്ങുകയാണ്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് ലിമിറ്റഡ്, സൗന്ദര്യവർദ്ധക വസ്തുക്കളിലേക്കുള്ള ചുവടുവെപ്പിന്റെ ഭാഗമായി ഇൻസൈറ്റ് കോസ്‌മെറ്റിക്‌സ് ഏറ്റെടുത്തു.
മേക്കപ്പ്, പേഴ്‌സണൽ കെയർ ബ്രാൻഡായ ഇൻസൈറ്റ് കോസ്‌മെറ്റിക്‌സിന് ഇരുപതിലധികം സംസ്ഥാനങ്ങളിൽ വിതരണ സാന്നിധ്യമുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം, ഓഹരികളുടെ ഇടപാട് മൂല്യം 10 മില്യൺ ഡോളറിനും 15 മില്യൺ ഡോളറിനും ഇടയിലാണ്. എന്നാൽ ഇടപാടുകൾ സംബന്ധിച്ച കൃത്യമായ കണക്കുകൾ സംബന്ധിച്ച് ഇരു കമ്പനികളും ഔദ്യോഗിക പ്രസ്താവനകൾ പുറത്തുവിട്ടിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോസ്‌മെറ്റിക് ബ്രാൻഡ് ഏറ്റെടുക്കുന്നതോടെ രാജ്യത്തുടനീളം വിപണന ശൃംഖല വ്യാപിപ്പിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. ഇൻസൈറ്റ് കോസ്മെറ്റിക്സിന് ഇന്ത്യയിൽ 12,000 റീട്ടെയിൽ സ്റ്റോറുകളുണ്ട്. കൂടാതെ, കമ്പനിക്ക് 350-ലധികം സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകളുണ്ട്. പ്രധാനമായും, ഇൻസൈറ്റ് കോസ്‌മെറ്റിക്‌സ് ഐലൈനർ, മസ്‌കര, നെയിൽ പോളിഷ്, ലിപ്‌സ്റ്റിക്, ഫൗണ്ടേഷൻ, കൺസീലറുകൾ, ലിപ് ഗ്ലോസ് എന്നിവ വിൽക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക