സഹപ്രവര്‍ത്തകനായ പൊലീസുകാരന്റെയും സ്വന്തം അമ്മയുടെയും മുമ്ബില്‍വെച്ച്‌ പൊലീസുകാരി ഭര്‍തൃപിതാവിനെ പൊതിരെ തല്ലുന്ന വീഡിയോ വൈറല്‍. ഡെല്‍ഹി പൊലീസ് സബ് ഇന്‍സ്‌പെക്ടറായ യുവതിയാണ് വയോധികനായ ഭര്‍തൃപിതാവിനെ ഒരു ദാക്ഷിണ്യവുമില്ലാതെ തല്ലുന്നത്. സിറ്റി ഡിഫന്‍സ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ് യുവതി.

ഞായറാഴ്ച ലക്ഷ്മി നഗറിലെ ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് മര്‍ദനം. വയോധികനുമായി പൊലീസുകാരിയും അമ്മയും വാക്കുതര്‍ക്കത്തില്‍ ഏര്‍പെടുന്നതും അയാളെ പൊലീസുകാരി നിരന്തരം തല്ലുന്നതും കാണാം. യുവതിയുടെ അമ്മയും ഇയാളെ ആക്രമിക്കുന്നുണ്ട്. ഒടുവില്‍ പൊലീസുകാരന്‍ ഇടപെടുകയും, ഇരുവരേയും അവിടെ നിന്നും മാറ്റുകയും ചെയ്യുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ആക്രമണത്തിനുള്ള കാരണം വ്യക്തമല്ല. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇവര്‍ക്കെതിരെ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡിപാര്‍ട്‌മെന്റ് തല അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക