ബെംഗളൂരു: പേമാരിയ്ക്കും വെള്ളപ്പൊക്കത്തിനും നടുവിലാണ് ബെംഗളൂരു. കിഴക്കിന്റെ ‘സിലിക്കൺ വാലി’ എന്നറിയപ്പെടുന്ന ഈ റോഡുകളിൽ ഇപ്പോൾ പലയിടത്തും ചെളി നിറഞ്ഞിരിക്കുകയാണ്. ഐടി ജീവനക്കാർ ട്രാക്ടറുകളിലാണ് ഓഫീസിലെത്തുന്നത്. ഇവരുടെ ആഡംബര കാറുകൾ ഉൾപ്പെടെ പലതും വെള്ളത്തിൽ നശിച്ചതാണ് കാരണം.

യുഎൻഎ അക്കാദമി സിഇഒ ഗൗരവ് മുഞ്ജാളിനെയും കുടുംബത്തെയും ട്രാക്ടർ ഉപയോഗിച്ച് രക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ‘ബെംഗളൂരു പോലൊരു മെട്രോപൊളിറ്റൻ നഗരത്തിൽ അനാവശ്യ കാഴ്ചയായിരുന്ന ട്രാക്ടറുകൾ ഇപ്പോൾ ഇവിടെ ഏറ്റവും ഉപയോഗപ്രദമായ ഒന്നായി മാറിയിരിക്കുന്നു,’ മുഞ്ജാൽ പറഞ്ഞു. പ്രധാന നഗരപ്രദേശങ്ങളെല്ലാം മഴവെള്ളത്തിൽ മുങ്ങിയപ്പോൾ കോടികൾ വിലമതിക്കുന്ന കാറുകളും ആഡംബര വീടുകളുടെ താഴ്ന്ന ഭാഗങ്ങളും വെള്ളത്തിനടിയിലായതിന്റെ ദൃശ്യങ്ങളാണ് ബെംഗളൂരുവിൽ നിന്ന് പുറത്തുവരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിഎംഡബ്ല്യു, ലെക്സസ്, ബെന്റ്ലി കാറുകളാണ് ദൃശ്യത്തിലുള്ളത്. ചില ആഡംബര വീടുകളിൽ മുറിയുടെ പകുതി വരെ കിടക്കയിൽ വെള്ളം കയറുന്നത് കണ്ടിട്ടുണ്ട്. ദൃശ്യത്തിൽ കണ്ട മുങ്ങിയ കാറുകൾക്കെല്ലാം 65 ലക്ഷം മുതൽ 2.5 കോടി വരെ വില വരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക