യൂസ്റ്റയെന്ന പുതിയ ബ്രാൻഡുമായി റിലയൻസ് റീട്ടെയില്‍. ഹൈദരാബാദിലെ ശരത് സിറ്റി മാളിലാാണ് ആദ്യ സ്റ്റോര്‍ തുറന്നത്. ചെറുപ്പക്കാരെ ലക്ഷ്യം വെച്ചുകൊണ്ട് തന്നെയാണ് സ്റ്റോര്‍ തുറന്നിരിക്കുന്നത്. വിവരങ്ങള്‍ പങ്കിടുന്നതിനുള്ള ക്യുആര്‍- സ്‌ക്രീനുകള്‍, സെല്‍ഫ് ചെക്കൗട്ട് കൗണ്ടറുകള്‍, കോംപ്ലിമെന്ററി വൈഫൈ, ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ടെക് ടച്ച്‌ പോയിന്റുകള്‍ യൂസ്‌റ്റോ സ്‌റ്റോറുകളില്‍ ലഭിക്കും.

അജിയോ, ജിയോമാര്‍ട്ട് എന്നിവയിലൂടെ ഓണ്‍ലൈനായും യൂസ്റ്റോ ഉത്പന്നങ്ങള്‍ ലഭിക്കും.എല്ലാ ഉത്പന്നങ്ങള്‍ക്കും 999 രൂപയില്‍ താഴെയാണ് വില. മിക്കതിനും 499 താഴെയാണ് വില എന്നതും യുവാക്കളെ ആകര്‍ഷിക്കുന്നു. രാജ്യത്തെ യുവാക്കള്‍ക്കൊപ്പം വളരുകയും വികസിക്കുകയും ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് റിലയൻസ് റീട്ടെയില്‍ ഫാഷൻ ആന്റ് ലൈഫ് സ്‌റ്റൈല്‍ സിഇഒ അഖിലേഷ് പ്രസാദ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക