ഒടുവില്‍ റിലയന്‍സ് ജിയോ അവരുടെ ബജറ്റ് ലാപ്ടോപ്പ് ഇന്ത്യയില്‍ വില്‍പ്പനക്കെത്തിച്ചിരിക്കുകയാണ്. ലോഞ്ച് ചെയ്ത സമയത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ജിയോബുക് ലാപ്ടോപ്പ് ഇനി മുതല്‍ ഇന്ത്യയില്‍ ആര്‍ക്കും വാങ്ങാം. അതും 20,000 രൂപയില്‍ താഴെ മാത്രം നല്‍കിക്കൊണ്ട്.

റിലയന്‍സ് ഡിജിറ്റല്‍ വെബ്‌സൈറ്റില്‍ ജിയോബുക്ക് 15,799 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. നേരത്തെ ജിഇഎം (GeM) വെബ്‌സൈറ്റില്‍ 19,500 രൂപയായിരുന്നു ജിയോബുക്കിന്റെ വില. ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ പല ബാങ്കുകളുടെ ഓഫറുകളിലൂടെ 5,000 രൂപ വരെ തല്‍ക്ഷണ കിഴിവുകള്‍ ജിയോബുക്കിന് ലഭിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജിയോബുക്ക് സവിശേഷതകള്‍

ജിയോബുക്ക് ഒരു ഉയര്‍ന്ന നിലവാരമുള്ള ലാപ്‌ടോപ്പല്ല, തീര്‍ത്തും ബേസിക്കായ സവിശേഷതകളാണ് ഈ ലാപ്ടോപ്പിലൂടെ നമുക്ക് ലഭിക്കുന്നത്. ജിയോബുക്കിനെ നിര്‍മാതാക്കള്‍ ഒരു “വിദ്യാഭ്യാസ സഹചാരി” എന്നാണ് വിളിക്കുന്നുത്. 1366×768 പിക്‌സല്‍ സ്‌ക്രീന്‍ റെസല്യൂഷനുള്ള 11.6 ഇഞ്ച് ഡിസ്‌പ്ലേയാണ് ജിയോബുക്കിനുള്ളത്. തീരെ കനംകുറഞ്ഞതും മിനിമലുമായ ഡിസൈനും എടുത്തുപറയേണ്ടതാണ്. ഒക്ടാ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 665 പ്രൊസസറാണ് ജിയോബുക്കിന് കരുത്തേകുന്നത്. 2 ജിബി റാമും 32 ജിബി ഇഎംഎംസി സ്റ്റോറേജുമായാണ് ലാപ്ടോപ്പ് വരുന്നത്. അത് 128 ജിബി വരെ വര്‍ധിപ്പിക്കാം.

ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള ജിയോ ഒ.എസിലാണ് (JioOS) ലാപ്‌ടോപ്പ് പ്രവര്‍ത്തിപ്പിക്കുന്നത്. ജിയോ ആപ്പുകളും മൈക്രോസോഫ്റ്റ് 365 ആപ്പുകളും ലാപ്ടോപ്പില്‍ പ്രവര്‍ത്തപ്പിക്കാം. വൈ-ഫൈ, ബ്ലൂടൂത്ത് 5.0, രണ്ട് USB പോര്‍ട്ടുകള്‍, ഒരു HDMI പോര്‍ട്ട്, ഒരു കോംബോ പോര്‍ട്ട്, ഒരു SD കാര്‍ഡ് സ്ലോട്ട് എന്നിവ ഉള്‍പ്പെടുന്നു. ഇരട്ട സ്റ്റീരിയോ സ്പീക്കറുകളുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക