രാജ്യത്തെ കളിപ്പാട്ട വില്‍പന മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനവുമായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ്. ഇന്ത്യയില്‍ ഏറ്റവും ശക്തിപ്രാപിച്ചുവരുന്ന ബിസിനസ് മേഖലയാണ് കളിപ്പാട്ട വ്യവസായം. അതുകൊണ്ടുതന്നെ തങ്ങളുടെ റോവണ്‍ എന്ന ബ്രാന്‍ഡിലൂടെ ഇവിടെ കുത്തക സൃഷ്‌ടിക്കുകയാണ് അംബാനിയുടെ ലക്ഷ്യം.

നിലവില്‍ ഗുരുഗ്രാമില്‍ റോവണിന്റെ ഔട്ട്ലെറ്റ് റിലയന്‍സ് ആരംഭിച്ചിട്ടുണ്ട്. 1400 ചതുരശ്ര അടി മാത്രം വിസ്തീര്‍ണമുള്ള ചെറിയ കടകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ജനങ്ങള്‍ക്ക് വളരെ വിലക്കുറവില്‍ കളിപ്പാട്ടങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഉദ്ദേശ്യമെന്ന് റിലയന്‍സ് വൃത്തങ്ങള്‍ പ്രതികരിച്ചു. റോവണിനൊപ്പം ബ്രിട്ടീഷ് പ്രീമിയം ടോയ് ബ്രാന്‍ഡ് ആയ ഹാംലെയ്‌സും റിലയന്‍സ് വില്‍ക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ആദ്യത്തെ ടോയ്‌ ബ്രാന്‍ഡ് ആണ് ഹാംലെയ്‌സ്. 2019ല്‍ ആയിരുന്നു ഇവരെ റിലയന്‍സ് ഏറ്റെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹാംലെയ്സിനെഅതിന്റെ പ്രൗഡിയില്‍ നിലനിറുത്തുകയും സ്വന്തം ബ്രാന്‍ഡ് ആയ റോവണെ പരമാവധി ഡിസ്‌കൗണ്ട് നല്‍കി ജനപ്രിയമാക്കുകയുമാണ് റിലയന്‍സിന്റെ ലക്ഷ്യം. 2019-20 വര്‍ഷങ്ങളിലെ കണക്ക് പ്രകാരം ഇന്ത്യയിലെ കളിപ്പാട്ട വിപണിയുടെ മൂല്യം ഒരു ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആണ്. 2024-25 വര്‍ഷം ആകുമ്ബോഴേക്കും ഇത് ഇരട്ടിയാകുമെന്നാണ് വിദഗ്‌ദ്ധരുടെ അനുമാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക