ഉറക്കമില്ലാതെ അധ്വാനിച്ചാണ് പലരും വിജയം നേടുന്നത്. എന്നാല്‍, ഇപ്പോഴിതാ, ഉറങ്ങി ചാമ്ബ്യനായിരിക്കുകയാണ് കൊല്‍ക്കത്ത സ്വദേശിയായ ഇരുപത്താറുകാരി. ത്രിപര്‍ണ ചക്രവര്‍ത്തി എന്ന യുവതിയാണ് ഇന്ത്യയുടെ ആദ്യത്തെ സ്ലീപ് ചാമ്ബ്യനായി തിരഞ്ഞെടുക്കപ്പെട്ടത്.

കിടക്ക നിര്‍മ്മാണ കമ്ബനിയായ വേക്ക് ഫിറ്റാണ് ഇന്റേണ്‍ഷിപ്പായി ഈ ഉറക്ക മത്സരം സംഘടിപ്പിച്ചത്. അഞ്ച് ലക്ഷം രൂപയാണ് ത്രിപര്‍ണയ്ക്ക് സമ്മാനമായി ലഭിച്ചത്. ഓഗസ്റ്റ് 24നാണ് ദ സ്ലീപ് ഇന്റേണ്‍ഷിപ്പ് സീസണ്‍ രണ്ടിന്റെ വിജയിയായി ത്രിപര്‍ണയെ പ്രഖ്യാപിച്ചത്. നൂറുദിവസം, തുടര്‍ച്ചയായി രാത്രി ഒന്‍പതു മണിക്കൂര്‍ തടസ്സങ്ങളില്ലാതെ ഉറങ്ങണം എന്നതായിരുന്നു മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള പ്രത്യേക നിബന്ധന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാല് മത്സരാര്‍ത്ഥികളാണ് നൂറാം ദിവസം മത്സരിക്കാനുണ്ടായിരുന്നത്. ഇതില്‍ ഏറ്റവും നന്നായി ഉറങ്ങിയാണ് ത്രിപര്‍ണ ചാമ്ബ്യനായത്. അവസാന ഘട്ടംവരെ എത്തിയ മത്സരാര്‍ഥികള്‍ക്ക് കമ്ബനി ഓരോലക്ഷം രൂപ സ്റ്റൈപന്‍ഡായി നല്‍കിയിട്ടുമുണ്ട്. ഇന്റേണുകള്‍ക്ക് കൗണ്‍സിലിംഗ് സെഷനുകള്‍, ഫിറ്റ്‌നസ് വിദഗ്ദ്ധരുടെ സഹായം തുടങ്ങിയവയും വേക്ക് ഫിറ്റ് നല്‍കിയിരുന്നു.

വേക്ക്ഫിറ്റ് ഉറക്കമത്സരത്തിന്റെ ആദ്യ സീസണില്‍ പങ്കെടുക്കാന്‍ 1.75 ലക്ഷം പേരാണ് അപേക്ഷിച്ചത്. രണ്ടാമത്തെ സീസണ്‍ ആയപ്പോഴേക്കും 5.5 ലക്ഷത്തിലധികം പേരാണ് അപേക്ഷിച്ചത്. മൂന്നാം സീസണിന് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുകയാണ്. താല്‍പ്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക