വാർത്താ അവതരണത്തിനിടെ മാധ്യമപ്രവർത്തകൻ അബദ്ധത്തിൽ ഈച്ചയെ വിഴുങ്ങുന്ന വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്. കാനഡയിലെ ഗ്ലോബൽ ന്യൂസ് അവതാരക ഫറാ നാസർ തത്സമയ വാർത്താ അവതരണത്തിനിടെ ഈച്ചയെ വിഴുങ്ങി. പാകിസ്ഥാനിലെ വെള്ളപ്പൊക്കത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ഫറ. പെട്ടെന്നാണ് ഒരു പ്രാണി വായില്‍ പോയത്, രണ്ട് സെക്കന്റ് നേരത്തേയ്ക്ക് സംസാരം ചെറുതായൊന്നു നിര്‍ത്തേണ്ടി വന്നു. പക്ഷേ, ഒട്ടും മടിയ്ക്കാതെ അവതരണം തുടരുകയും പരിപാടി പൂര്‍ത്തിയാക്കുകയും ചെയ്തു.  ഫറാ തന്നെയാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.

ഇന്നത്തെ കാലത്ത് നമുക്കെല്ലാവർക്കും ആവശ്യമുള്ള ഒന്നാണ് ചിരി. അതുകൊണ്ട് ഇവിടെ പങ്കുവെക്കുന്നു. ‘ഇന്ന് ഞാൻ വായുവിൽ ഒരു ഈച്ചയെ വിഴുങ്ങി’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ മാസം സമാനമായ മറ്റൊരു സംഭവവും അവർ പരാമർശിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാര്യങ്ങളെ വളരെ ലളിതമായി കാണുന്ന ഫറയുടെ മനോഭാവത്തെ പുകഴ്ത്തി നിരവധി കമന്റുകളും അഭിപ്രായ പ്രകടനങ്ങളും സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. നിങ്ങൾ പ്രശ്നം മികച്ച രീതിയിൽ കൈകാര്യം ചെയ്തുവെന്ന് ഒരാൾ അഭിപ്രായപ്പെട്ടു. ചില പരിഹാസ കമന്റുകൾക്ക് ഫറാ ചുട്ടയും മറുപടി നൽകി.

‘ഫറാ, നിങ്ങൾ ഒരു മികച്ച അവതാരകയാണ്, അത് കാണിക്കുന്നു. എന്തൊരു അടിപൊളി പ്രവൃത്തി! ഈ സ്ഥാനത്തായിരുന്നെങ്കിൽ എന്ത് സംഭവിക്കുമെന്ന് എനിക്ക് ഊഹിക്കാൻ പോലും കഴിയില്ല’ എന്നായിരുന്നു ഒരു കമന്റ്. ട്വിറ്ററിൽ ഒരു ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടു. നിരവധി ലൈക്കുകളും കമന്റുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക